ഓണാഘോഷം കേരളത്തിന്റെ മതനിരപേക്ഷതയുടെ കണ്ണാടിയാണ് : മന്ത്രി മുഹമ്മദ്‌ റിയാസ്1 min read

തിരുവനന്തപുരം: മതനിരപേക്ഷയുടെ  മനസ്സാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.

ഈ മതനിരപേക്ഷതയുടെ കണ്ണാടിയാണ് ഓണാഘോഷം.

വിദേശ വിനോദസഞ്ചാരികള്‍ വലിയതോതില്‍ കേരളത്തില്‍ എത്തുന്നതിനു കാരണം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓണോത്സവം 2023 ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

നെടുമങ്ങാട് എം.എല്‍.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. സിനിമാതാരങ്ങളായ നിവിൻ പോളി, വിനയ് ഫോര്‍ട്ട്, ആര്‍ഷ ബൈജു എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

ആഗസ്റ്റ് 25ന് ആയിരങ്ങളെ അണിനിരത്തി വിളംബര ഘോഷയാത്രയോടെ ആരംഭിച്ച നെടുമങ്ങാടിന്റെ നാട്ടുത്സവം സെപ്റ്റംബര്‍ ഒന്നിന് കൊടിയിറങ്ങും. നെടുമങ്ങാട് കല്ലിങ്കല്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ നെടുമങ്ങാട് മുൻസിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ സി.എസ് ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി. ഹരികേശൻ നായര്‍, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *