തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല സ്രോതസുകളെ സംരക്ഷിക്കണം :മന്ത്രി. എം. ബി. രാജേഷ്1 min read

3/11/2

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല സ്രോതസുകളെ സംരക്ഷിക്കണമെന്ന് മന്ത്രി. എം. ബി. രാജേഷ്

ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിൻ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ബോധവത്കരിച്ചുള്ള കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള മലിനജല സംസ്‌ക്കരണ പദ്ധതി നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്ന മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഫണ്ട് സര്‍ക്കാര്‍ നല്‍കും. തിരുവനന്തപുരം നഗരസഭയുടെ മുട്ടത്തറ മലിനജല സംസ്‌കരണ പദ്ധതി മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം നേരില്‍ കാണുന്നത് ഉചിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മലംഭൂതം ക്യാമ്പയിൻ ലോഗോ പ്രകാശനവും ബോധവത്‌ക്കരണ വീഡിയോ റിലീസും മന്ത്രി നിര്‍വഹിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷനായ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ‘അദൃശ്യം’ എന്ന പേരില്‍ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച പോസ്റ്റര്‍ തയാറാക്കല്‍ മത്സരത്തില്‍ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *