കേരള സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് ; നിർണായ യോഗം നാളെ ; ഗവർണർക്കെതിരായുള്ള മുൻ നിലപാട് പുന പരിശോധിക്കുന്ന പ്രമേയം ചർച്ച ചെയ്യും1 min read

3/11/22

തിരുവനന്തപുരം :നാളെ ചേരുന്ന സ്പെഷ്യൽ സെനറ്റ് യോഗം,  വിസി സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ
തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരു ന്നുവെങ്കിലും യോഗത്തിന്റെ അജണ്ടയിൽ പ്രതിനിധിയെ  തെരഞ്ഞെടുക്കുന്ന വിഷയം ഉൾക്കൊള്ളിച്ചിട്ടില്ല.

ഓഗസ്റ്റിൽ ചേർന്ന
സെനറ്റ് യോഗം, ഗവർണർ ഏകപക്ഷീയമായി സെന റ്റിന്റെ പ്രതിനിധി കൂടാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു. ഈ പ്രമേയം ഗവർണർക്ക് വൈസ് ചാ ൻസലർ അയച്ചു കൊടുത്തിരുന്നെങ്കിൽ ഗവർണറുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടികളും ഉണ്ടായില്ല.

ഗവർണർക്കെതിരായ പ്രസ്തുത നിലപാടിൽ പുനർ പരിഗണന ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിനാണ് ഇന്ന് പ്രത്യേക യോഗം ചേരുന്നത്.
സെനറ്റിന്റെ തീരുമാനങ്ങൾ ഉടനടി പുന പരിശോധിക്കണമെങ്കിൽ സെനറ്റിന്റെ പ്രത്യേകയോഗം വിളിച്ചു ചേർത്ത് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണഉണ്ടെങ്കിൽ മാത്രമേ മുൻ തീരുമാനം പുന പരിശോധിക്കാൻ വ്യവസ്ഥയുള്ളൂ. അതിനുവേണ്ടിയാണ് ഇന്ന് സെനറ്റിന്റെ പ്രത്യേക യോഗം ചേരുന്നത്. പ്രസ്തുത പ്രമേയം പിൻവരിക്കാതെ സെർച്ച് കമ്മിറ്റിയിലേക്ക് പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കാനാവില്ല.

ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ പാതയിലാ യിരിക്കുമ്പോൾ ഗവർണറുടെ നടപടിയെ വിമർശിച്ചുകൊണ്ടുള്ള സെനറ്റ് പ്രമേയം ഏകപക്ഷീയമായി പിൻവലിക്കുന്നത് ഗവർണർക്ക് കിഴടങ്ങുന്ന തിനുതുല്യമാണെന്ന ആക്ഷേപമുണ്ടാവും. ഇത് രാഷ്ട്രീയമായി സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ മന്ത്രി പ്രഖ്യാപിച്ച രീതിയിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുവാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

ചാൻസിലർകൂടിയായ ഗവർണർക്കെതിരെ സെ നറ്റ് പ്രമേയം പാസാക്കിയതിനെയും, സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വൈകുന്നതിനെയും ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു.

ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഗവർണറുടെ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയുടെ വാദത്തിനിടെയായിരുന്നു കോടതിയുടെ വിമർശനം.
ഇവർക്ക് 15 പേർക്കും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാവില്ല. ഇതിൽ രണ്ട് പേർ സിപിഎം ന്റെ തന്നെ സിൻഡിക്കേറ്റ് അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *