തിരുവനന്തപുരം :കള്ളിക്കാട് ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിൽ “ലോ ആൻഡ് ഓർഡർ” ക്ലാസ് നടത്തി നെയ്യാർ ഡാം സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശരത് കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ചെയർമാൻ ശ്യാം ലൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് ചെയർമാൻ മഞ്ജുഷ പി ജി,
കോളേജ് അഡ്മിനിസ്ട്രേഷൻ ഓഫീസർ സുനിൽകുമാർ, ആദിത്യൻ ഫൗണ്ടേഷൻ ട്രസ്റ്റ് മാനേജർ ഷൈനി ഷാജി, കോളേജ് പ്രിൻസിപ്പൽ ഷിനി കൃഷ്ണ, ടീച്ചർമാരായ ആൻസി, ശ്രീഷ്മ, എസ്തർ തുടങ്ങിയവർ പങ്കെടുത്തു.