അഡ്വ.ദേവകി ഗോപിദാസ് Ex MLA & Ex MP(1918-1973) ഇന്ന് 51-ാം സ്മൃതിദിനം.സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കൊല്ലവർഷം 1092 വൃശ്ചികം 19 ന് കോട്ടയത്ത് കള്ളിക്കാട്ടുപറമ്പിൽ നാരായണി അമ്മ- നാരായണപ്പണിക്കർ ദമ്പതിമാരുടെ പുത്രിയായി ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.യും കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എൽ പരീക്ഷയും ജയിച്ചു.1947-ൽ തിരുവിതാംകൂർ ഹൈക്കോടതിയിലും കോട്ടയം ,ആലപ്പുഴ ഡിസ്ട്രിക്റ്റ് കോടതിയിലും വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.1948 ഫെബ്രുവരിയിൽ ഭാരതത്തിൽ ആദ്യമായി പ്രായപൂർത്തിവോട്ടവകാശത്തിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ തിരുവിതാംകൂറിൽ 120 അംഗ ജനപ്രതിനിധി സഭ രൂപീകൃതമായി ഈ സഭയിൽ 3 വനിതാ പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത് ചങ്ങനാശ്ശേരി ജനറൽ ഒന്ന് മണ്ഡലത്തിൽ നിന്ന് അക്കാമ്മ ചെറിയാൻ തിരുവനന്തപുരം ഒന്ന് നിയോജക മണ്ഡലത്തിൽ നിന്ന് ആനിമസ്ക്രീൻ, കോട്ടയം ഒന്ന് ജനറൽ നിയോജക മണ്ഡലത്തിൽ ദേവകി ഗോപിദാസ് എന്നിവർ തിരുവിതാംകൂർ അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു ചരിത്രത്തിൻ്റെ ഭാഗമായി. 1949 മുതൽ 1952 വരെ തിരു-കൊച്ചി നിയമസഭയിൽ അംഗം.1948 മുതൽ 1951 വരെ എസ്.എൻ.ഡി.പി.യോഗം ഡയറക്ടറും കൗൺസിലറും ആയിരുന്നു. കേരള ഗാന്ധി ശ്രീ കേളപ്പജിയുടെ നേതൃത്വത്തിൽ കേരള ഗാന്ധി സ്മാരക നിധി രൂപീകരിച്ചപ്പോൾ പ്രഥമ ഭരണ സമിതി അംഗം,1957-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു. 1962 മുതൽ 1968 വരെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.1971-ൽ ഭാഷാ ന്യൂനപക്ഷ കമ്മീഷണറായി ഇൻഡ്യാ ഗവൺമെൻ്റ് നിയമിച്ചു.ശ്രീ നാരായണ ഗുരുസ്വാമിയുടെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാമ്പ് ഇറക്കുന്നതിനായി ശ്രമിച്ചു.സ്റ്റാമ്പിൻ്റെ വിതരണ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയായിരുന്നു. 15-ാം മത് ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി അംഗമായിരുന്നു.1973- മേയ് 31 -ാം തീയതി ഭാഷാ ന്യൂനപക്ഷ കമ്മീഷൻ്റെ മീറ്റിംഗിൽ സംബന്ധിക്കുന്നതിനായി ഡൽഹിക്കു യാത്ര തിരിച്ചു. യാത്രാമധ്യേ വിമാനം തകർന്ന് യാത്രക്കാർ മരിച്ചു.അതിൽ ദേവകീ ഗോപിദാസും ഉണ്ടായിരുന്നു. ആ മഹതിയുടെ ജീവിതം അങ്ങനെ അവസാനിച്ചു.കൽക്കട്ടാ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ഏ.ഗോപി ദാസ് ഭർത്താവ്, 5 മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *