അഡ്വ. ജി. ജനാർദ്ദനക്കുറുപ്പ്‌ … ഇന്ന് 12-ാം ചരമവാർഷിക ദിനം, സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ1 min read

25/3/23

Adv. ജി. ജനാർദ്ദനക്കുറുപ്പ് (1908-2011) ഇന്ന് 12-ാം ചരമവാർഷിക ദിനം,

കൊല്ലം ജില്ലയിലെ പാരിപ്പള്ളി,കരിമ്പാലൂർ കളരി അഴിക്കത്ത് കൊച്ചുണ്ണിത്താന്റെയും അപ്പിയമ്മയുടെയും മകനായി 1920 ജുൺ 8. ന് ജനനം കരിമ്പാലൂർLpട, പരവൂർKE HS, ചാത്തന്നൂർ Hട,തിരുവനന്തപുരം ഗവർമെണ്ട് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ഏറണാകുളം ലോ കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.1951-ൽ നിയമബിരുദം നേടി .പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സ്‌റ്റേറ്റ് കോൺഗ്രസിലും വിദ്യാർത്ഥി പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും സജീവമായിരുന്നു. നിയമ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാടകരചനയിലും അഭിനയത്തിലും ആഭിമുഖ്യമുണ്ടായിരുന്നു. നിയമബിരുദം നേടിയ ഉടനെ നാടക പ്രസ്ഥാനമായKPAC ക്ക് രൂപം നൽകി 1952-59 വരെ KPAC യുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും നാടക ട്രുപ്പിനോടൊപ്പം സഞ്ചരിക്കുകയും നിരവധി വേദികളിൽ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ജന്മി കേശവൻ നായരുടെ വേഷം അഭിനയിക്കുകയും ചെയ്തു.KPAC യിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അതോടൊപ്പം കമ്മ്യൂണിസ്റ്റ് പാർടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. 1957 ൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു 1959-ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസാരംഭിച്ചു.1967-ൽ ഹൈക്കോടതിയിൽ ഗവർമെണ്ട് സീനിയർ പ്ലീഡറായി.1970-ൽ കൊല്ലം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കാൻ സീനിയർ പ്ലീഡർ സ്ഥാനം രാജിവച്ചു തെരഞ്ഞെടുപ്പിൽ ജയിച്ചില്ല. കോളിളക്കം സൃഷ്ടിച്ച അഞ്ഞു റിലധികം ക്രിമിനൽ കേസുകൾ വാദിച്ചു വിജയിച്ചു. എന്റെ ജീവിതം ( ആത്മകഥ ), ഈ മനുഷ്യൻ ആരെയും കൊല്ലുകയില്ല (ലേഖന സമാഹാരം) എന്നിവ അദ്ദേഹത്തിന്റെ കൃതിയാണ് 2006- ൽ എന്റെ ജീവിതം ( ആത്മകഥ ) യ്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.പ്രമുഖ സ്വാതന്ത്യ സമര സേനാനി, ത്യാഗിയായ രാഷ്ട്രീയ പ്രവർത്തകൻ, പ്രതിബദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാരാൻ ,പ്രതിഭാശാലിയായ നടൻ, സമർദ്ധനായ സoഘാടകൻ, ഖ്യാതിയുള്ള ക്രിമിനൽ അഭിഭാഷകൻ എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച ആ അനശ്വര പ്രതിഭയ്ക്ക് ആദരവുണ്ടാകണം, ജന്മനാട്ടിൽ, കാലത്തിന് മാച്ചുകളയാനാകാത്ത സ്നേഹത്തിന്റെ ആദരവ് 2011 മാർച്ച് 25 തീയതി അദ്ദേഹം അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *