കോമലേഴത്തു അമ്മ കുഞ്ഞിൻ്റെയും മാടമ്പിൽ വേലായുധൻ്റെയും മകനായി 1916 – ൽ ജനിച്ചു.കായംകുളം ഇംഗ്ലീഷ് സ്കൂളിൽ നിന്നും ഈ.എസ്.എൽ.സിയും, തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബി.എ യും, ഏറണാകുളം ലോകോളേജിൽ നിന്നും ബി.എൽ പരീക്ഷയും പാസ്സായി.1951-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മുതുകുളം നിയോജക മണ്ഡലത്തിൽ നിന്നും തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.1952- മുതൽ മാവേലിക്കര കോടതിയിൽ വ്യവഹരിച്ചു..1954-ൽ നടന്ന തെരഞ്ഞെടുപ്പിൽ കായംകുളം ഉൾപ്പെടുന്ന “പത്തിയൂർ” നിയോജക മണ്ഡലത്തിൽ പി.കെ.യശോധരൻ സാറിനോട് പരാജയപ്പെട്ടു.എസ്.എൻ.ഡി.പി യോഗത്തിൻ്റെ അസി.സെക്രട്ടറിയായും, കേരളകൗമുദി, നവജീവൻ തുടങ്ങിയ പത്രങ്ങളിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. ഭാര്യപ്രമുഖ അഭിഭാഷക,കൊല്ലം കുളങ്ങര വീട്ടിൽ അഡ്വ.കെ.എൻ സരോജിനി .
2024-06-19