എ ഐ ക്യാമറ വിവാദം ;ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു :മന്ത്രി പി. രാജീവ്‌1 min read

5/5/23

തിരുവനന്തപുരം :എ ഐ ക്യാമറ വിവാദത്തിൽ ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി. പി. രാജീവ്‌.പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരിക്കാം. രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണ്. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആരോപണങ്ങളിലുള്ളത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ തെളിവുകൊണ്ടുവരട്ടെ. ഉപകരാര്‍ എടുത്ത കമ്പനി  ആരോ ഒരു ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നല്‍കാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നും രാജീവ് ചോദിച്ചു.

നീതിന്യായ വ്യവസ്ഥയ്ക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും രാജീവ് കുറ്റപ്പെടുത്തി. ചെന്നിത്തല കൊടുത്ത ഹര്‍ജികള്‍ പൂട്ടി താക്കോലിട്ട് ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ നീതിന്യായ വ്യസ്ഥയ്ക്കെതിരെ അതിഗുരുതരമായ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്ന അതീവഗൗരവമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *