6/5/23
തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിയിൽ 100കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇതുസംബന്ധിച്ച് അന്വേഷണം നടന്നാല്‍ തെളിവു നല്‍കാമെന്നും സതീശന്‍ പറഞ്ഞു. ആകെ 50 കോടിയില്‍ താഴെ മാത്രം ചെലവ് വരുന്ന പദ്ധതിയാണ് ഭീമന്‍ ചെലവില്‍ നടപ്പാക്കിയതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ ആരോപിച്ചു.
‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വന്‍ വിലയ്ക്കാണ് വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്‌ആര്‍ഐടിക്ക് ലഭിച്ചത് ആറ് ശതമാനം കമ്മീഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങള്‍ക്ക് 157 കോടിയുടെ പ്രപ്പോസല്‍ നല്‍കി. വിചിത്രമായ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിനെപ്പറ്റി അല്‍ഹിന്ദ് കമ്പനി വളരെ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബര്‍ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ്അല്‍ഹിന്ദ് റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്നും അല്‍ഹിന്ദ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.’
‘എസ്‍ആര്‍ഐടിയും കെല്‍ട്രോണും തമ്മിലുണ്ടാക്കിയ കരാറില്‍ ഈ കണ്‍സോര്‍ഷ്യവുമുണ്ട്. എന്നാല്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് കണ്‍സോര്‍ഷ്യത്തിലെ ഒരു കമ്പനി പിന്മാറുകയാണ്. പണം മുടക്കിയ കമ്ബനികള്‍ പ്രകാശ് ബാബുവിനോട് പണം തിരിച്ചു ചോദിച്ചോ? മന്ത്രി രാജീവ് ഇക്കാര്യത്തില്‍ മറുപടി പറയണം. വന്‍ തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നു.’- സതീശന്‍ ആരോപിച്ചു.