11/10/22
ഡൽഹി :’എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘ആയി കോൺഗ്രസ് നിർദേശം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരും, ഖാർഗെയും കൊമ്പുകോർക്കുമ്പോൾ പക്ഷം പിടിക്കാതിരിക്കാൻ പ്രവർത്തകരെ വിലക്കുന്ന നിർദ്ദേശങ്ങൾ എ ഐ സി സി പുറത്തിറക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡോ. ശശി തരൂരും സ്വന്തം നിലയിലാണു മത്സരിക്കുന്നതെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് അഥോറിറ്റിയും എഐസിസി നേതൃത്വവും വ്യക്തമാക്കി.
സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള പ്രചാരണത്തില്‍നിന്നു സംഘടനയിലെ എല്ലാതലങ്ങളിലെയും ഭാരവാഹികളെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രി ഇന്നലെ പുറത്തിറക്കി. പാര്‍ട്ടിയുടെ ഏതെങ്കിലും ഭാരവാഹിത്വമുള്ളവര്‍ ആര്‍ക്കുവേണ്ടിയും പ്രചാരണം നടത്തരുത്. ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെങ്കില്‍ ആദ്യം സംഘടനാ പദവി രാജിവയ്ക്കണം. അതിനു ശേഷമേ പ്രചാരണം പാടുള്ളൂ.
എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, ചുമതലയുള്ളവര്‍, സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റുമാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, മുന്നണി സംഘടനാ മേധാവികള്‍, പാര്‍ട്ടി വകുപ്പുകളുടെയും സെല്ലുകളുടെയും മേധാവികള്‍, ഔദ്യോഗിക വക്താക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ നിബന്ധനകള്‍ ബാധകമാണ്.
പദവിയിലിരുന്ന് ആര്‍ക്കുവേണ്ടിയും പ്രചാരണം പാടില്ല. ഖാര്‍ഗെയെ അനുകൂലിച്ചതിന് കോണ്‍ഗ്രസ് ദേശീയ വക്താക്കളായ ദീപേന്ദര്‍ ഹൂഡ, സയ്യിദ് നസീര്‍ ഹുസൈന്, ഗൗരവ് വല്ലഭ് എന്നിവര്‍ വക്താവ് സ്ഥാനം ഞായറാഴ്ച രാജിവച്ചിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും അവരുടെ വ്യക്തിപരമായ ശേഷിയിലാണു കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രതിനിധികള്‍ക്ക് അവരില്‍ ആരെ വേണമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്- എഐസിസി ചൂണ്ടിക്കാട്ടി. ഗാന്ധികുടുംബത്തിന്റെയും പാര്‍ട്ടിയുടെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയാണു ഖാര്‍ഗെയെന്ന പ്രചാരണത്തിനിടെയാണു വിശദീകരണം.
പ്രചാരണത്തിനായി സംസ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥിക്ക് പിസിസി അധ്യക്ഷന്മാര് സൗകര്യം ഏര്‍പ്പെടുത്തണം. ആര്‍ക്കെതിരേയും ലഘുലേഖകള്‍ പുറത്തിറക്കരുത്. വോട്ടര്‍മാരെ വാഹനത്തില്‍ കൊണ്ടുവരരുത്. നിര്‍ദേശം ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം അസാധുവാക്കാനും അച്ചടക്ക നടപടിയെടുക്കാനും കാരണമാകുമെന്നും മിസ്ത്രിയുടെ മാര്‍ഗനിര്‍ദേശത്തില്‍ മുന്നറിയിപ്പു നല്കി.