പ്രമുഖ സ്വാതന്ത്യസമരസേനാനി, ഗാന്ധി ശിഷ്യൻ, ,പത്രപ്രവർത്തകൻ, ശ്രീമൂലംഅസംബ്ലിഅംഗവുംമായ എ.കെ ഭാസ്കർ, കൊല്ലം മുണ്ടയ്ക്കൽ അഞ്ചരണ്ടിയിൽ ഈ.സി.കൊച്ചു കുഞ്ഞാശാൻ്റെയും കൊല്ലം പരവൂർ കടയിൽ വീട്ടിൽ നാണിഅമ്മയുടെയുടെ മകനായി 1903-ൽ ജനിച്ചു.കൊല്ലം ഗവൺമെൻ്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ 14-ാം വയസ്സിൽ ഉത്തരേന്ത്യയിൽ പോയി സ്വാമി ശ്രദ്ധാനന്ദൻ്റെ സഹായത്താൽ ദേശീയ വിദ്യാലയത്തിൽ ചേർന്നു പഠിച്ചു. ദീർഘകാലം ഗാന്ധിജിയുടെ ആശ്രമത്തിൽ താമസിച്ചു 1924-ൽ.വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കുന്നതിനായി എസ്.ശ്രീനിവാസയ്യങ്കാരുമായി തിരുവിതാംകൂറിൽ വന്നു. പണ്ഡിത മാളവ്യ, സി.ആർ.ദാസ് ,ആചാര്യ പി.സി.റോയി മുതലായ നേതാക്കന്മാരെ കണ്ടു സന്ദേശങ്ങളും, സഹായ വാഗ്ദാനങ്ങളും വാങ്ങി സത്യാഗ്രഹത്തിന് ഉത്തേജനം നൽകിയിരുന്നു. മദിരാശിയിലെ ഹിന്ദു പത്രത്തിനു വേണ്ടി വൈക്കം സത്യഗ്രഹ പരിപാടികൾ റിപ്പോർട്ടു ചെയ്തു.ഗാന്ധിജിയുടെ കേരള സന്ദർശന പരിപാടിയിൽ 1925, 27, 34,37 എന്നിവർഷങ്ങളിൽ ഗാന്ധിജിയോടൊപ്പം തിരുവിതാംകൂറിൻ്റെ വിവിധ മേഖലകളിൽ സഞ്ചരിക്കാനും വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ഭാഗ്യംസിദ്ധിച്ച അപൂർവ്വ പത്രപ്രവർത്തകൻ കൂടിയാണ് എ.കെ.ഭാസ്ക്കർ. തുടർന്ന് അദ്ദേഹം നിരവധി വാണിജ്യ വ്യവസായങ്ങളിൽ ഏർപ്പെട്ടു.1944-ൽ കൊല്ലം- കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് ശ്രീമൂലംഅസംബ്ലിയിലേക്ക് തെരഞ്ഞെടുത്തു. യുദ്ധാനന്തര പുനസംവിധാന കമ്മിറ്റിയിൽ ഒരു മെമ്പറായി മദ്രാസ് ഗവൺമെൻ്റ് നോമിനേറ്റു ചെയ്തിരുന്നു. മദ്രാസ് സ്റ്റേറ്റ് കയർ അഡ്വൈസറി ബോർഡ് അംഗമായി പ്രവർത്തിച്ചു.രണ്ടാം ലോകമഹായുദ്ധകാലത്തെ സേവനത്തെ മാനിച്ച് ബ്രിട്ടിഷ് ഗവൺമെൻ്റ് നൽകിയ റാവു സാഹിബ്ബ് ബഹുമതി ദേശീയ വികാരം മാനിച്ചു തിരിച്ചുനൽകി.തിരു-കൊച്ചി പ്രസ്സ് അഡ്വൈസറി ബോർഡംഗമായിരുന്നു എ.കെ.ഭാസ്ക്കർ .”നവഭാരതം ” എന്ന ഒരു ദിനപത്രം ആദ്യം കൊല്ലത്തും നിന്നും തുടർന്ന് തിരുവനന്തപുരത്തു നിന്നു പ്രസിദ്ധികരിച്ചു.അതിൻ്റെ മാനേജിംഗ് എഡിറ്ററും മായിരുന്നു. കൊല്ലം ശ്രീനാരായണ കോളേജ് സ്ഥാപിക്കുന്നതിനു വേണ്ടി ആദ്യം രംഗത്തിറങ്ങിയതും ധനശേഖരണം നടത്തിയതും എ.കെ.ഭാസ്കറായിരുന്നു.
കായിക്കരചന്ദ്രശേഖര വിലാസത്തിൽ,ഭാര്യ മീനാക്ഷി 1943-ൽ അന്തരിച്ചശേഷം ഭാര്യാസഹോദരി തിരുവിതാംകൂർ മെഡിക്കൽ സർവ്വിസിലെ ഡോ.കമലയെ വിവാഹം കഴിച്ചു. മക്കൾ പ്രസിദ്ധ ദേശീയ പത്രപ്രവർത്തകനായിരുന്ന ബി.ആർ.പി.ഭാസ്ക്കർ (Late) ശാന്തബെൻ ഭൂഷൺ, എം.ഡി.ഭാസ്കർ ,ഡോ മണിബെൻമോഹൻദാസ്, സുഭാഷ് ചന്ദ്രഭാസ്കർ (എഞ്ചിനീയർ ), ഡോ.ഗിരീഷ് ഭാസ്കർ (യു.എസ്.എ), എഞ്ചിനീയർ ഹരീഷ് ഭാസ്കർ (യു.എസ്.എ), ഷീല പുഷ്പരാജ്,ഡോ.മീരാഭാസ്കർ, ഡോ.മനുഭാസ്കർ ,സതീഷ് ഭാസ്കർ (യു.എസ്.എ), എഞ്ചിനീയർ രവിന്ദ്രനാഥഭാസ്കർ (Late) എന്നിവർ മക്കളുമാണ്. എ.കെ.ഭാസ്കർ 1983 ഡിസംബർ 7-ാം തീയതി അന്തരിച്ചു.