തിരുവനന്തപുരം :സംസ്ഥാന സാക്ഷരതാ മിഷൻ മുഖമാസികയായ അക്ഷരകൈരളിയുടെ വരിസംഖ്യ കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജ, സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ വി രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഷിക വരിസംഖ്യ 150 രൂപയാണ്. വരിക്കാരാകാൻ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ പഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടണമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.