കാലിക്കറ്റ് സിൻഡിക്കേറ്റ്:തെരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തു1 min read

 

തിരുവനന്തപുരം :കാലിക്കറ്റ് സർവ്വ കലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ, ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് സർവകലാശാല അധ്യാപകർ നൽകിയ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ കൂടിയായ രജിസ്ട്രാർ തള്ളിക്കളഞ്ഞ്, യൂണിവേഴ്സിറ്അധ്യാപക മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കുവാനുള്ള അവസരമുണ്ടാക്കിയത് ചൂണ്ടിക്കാട്ടി പത്രിക തള്ളപ്പെട്ട അധ്യാപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കുവാനും നാമനിർദ്ദേശ പത്രിക തള്ളിയത് സംബന്ധിച്ച് വിസി യോട് വിശദീകരണം ആവശ്യപ്പെടാനും ഗവർണർ ഉത്തരവിട്ടു.

ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ സെക്രട്ടറി കാലിക്കട്ട് വിസി യ്ക്ക് നൽകി.

സെനറ്റിലേയ്ക്കുള്ള ഗവർണറുടെ നോമിനികളായ ഡോ: പി, രവീന്ദ്രൻ, ഡോ: റ്റി.എം.വാസുദേവൻ എന്നിവർ യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽനിന്നും മത്സരിച്ചുജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവരുടെ പത്രികകൾ രജിസ്ട്രാർ തള്ളിയത്. ഡോ: വാസുദേവനെ യൂണിവേഴ്സിറ്റി ചട്ട പ്രകാരമാണ് വകുപ്പ് മേധാവി മണ്ഡലത്തിൽ ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഗവേഷണ സ്ഥാപനത്തിൻറെ പ്രതിനിധി എന്ന നിലയിലാണ് സീനിയർ പ്രൊഫസ്സറായ ഡോ: രവീന്ദ്രനെ ഗവർണർ നാമനിർദ്ദേശം ചെയ്തത്. സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റിൽ മത്സരിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി നിയമത്തിൽ നിഷേധിച്ചിട്ടില്ലായിരിക്കെ അധ്യാപകരായ ഇവർ രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂർവമാണെന്നും ഇത് കീഴ് വ ഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരായി സമർപ്പിച്ചത്. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നൽകാൻ റിട്ടേണിംഗ് ഓഫീസറും വൈസ് ചാൻസറും വിസമ്മതിച്ചതായും ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *