കേരള സർവകലാശാല വിസി അറിയാതെ സിൻഡിക്കേറ്റ് കമ്മിറ്റി ചേർന്നതായി ആക്ഷേപം, രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

7/7/23

തിരുവനന്തപുരം :കേരള വൈസ്ചാ ൻസലർ  ഡോ: മോഹൻ കുന്നുമ്മേലിന്റെ അറിവോ ഉത്തരവോ കൂടാതെ കേരള സെന റ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു സെനറ്റ് അംഗങ്ങൾ സിൻഡിക്കേറ്റ് ഹാളിൽ യോഗം ചേർന്ന് ഉന്നത ഉദ്യോഗസ്ഥന്മാരുടെ വിശദീകരണം തേടിയത് വിവാദമാകുന്നു.സെന റ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാത്തതുകൊണ്ട് സിൻഡിക്കേറ്റ് പുനസംഘടന നടന്നിട്ടില്ല.അതിനിടെയാണ് സെനറ്റ് അംഗങ്ങൾ സിപിഎം യുവജന നേതാവ് ഷിജുഖാന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്.

സെനറ്റിൽ നിന്നും സിൻ ഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന  14 അംഗങ്ങളോടൊപ്പം സർക്കാർ സെനറ്റി ലേക്കു വകുപ്പ് 17(4) പ്രകാരം നാമനിർദ്ദേശം ചെയ്യുന്നവരെ കൂട്ടിചേർത്താണ് സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കേണ്ടത്. യൂണിവേഴ്സിറ്റി നിയമപ്രകാരം സർക്കാറിന് നാമനിർദ്ദേശം ചെയ്യാനാവുന്നത് ആറു സെനറ്റ് അംഗങ്ങളെ മാത്രമാണ്. ആ വകുപ്പിനെ ദുർവ്യാഖ്യാനം ചെയ്താണ് ഇവർ ആറു പേർ സ്വയം സിൻഡിക്കേറ്റ് അംഗങ്ങളായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.

നൂറോളംവിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണ്ണായതിന് അയയ്ക്കാതെ പരീക്ഷഫലം പ്രസിദ്ധീകരിക്കാനി ടയായ സാഹചര്യം പരിശോധിക്കാനാണ് ഇവർ യോഗം ചേർന്നത്. പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. സെനറ്റ് അംഗങ്ങളായ ഇവർക്ക് അതിനുള്ള അധികാരമില്ല.

വിസി യുടെ അനുമതി കൂടാതെ,സിൻഡിക്കറ്റ് പുനസംഘടിപ്പിക്കാതെ ഇത്തരത്തിൽ അനധികൃതമായി യോഗം ചേരുന്നത് നിയമ വിരുദ്ധമാണ്.യൂണിവേഴ്സിറ്റി നിയമപ്രകാരം ഇവർ ഇപ്പോൾ സെനറ്റ് അംഗങ്ങൾ മാത്രമാണ്. സിണ്ടി ക്കെറ്റ് പുനസംഘടിപ്പിക്കുമ്പോൾ മാത്രമേ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ടവർ സിൻ ഡിക്കറ്റ്അംഗങ്ങൾ ആവുകയുള്ളു.യോഗം ചേരുന്നതിന് ഒത്താശ ചെയ്ത രജിസ്‌ട്രാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും യോഗ തീരുമാന ങ്ങൾ റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസി യോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ടുവരുന്നവരെ മാറ്റിനിർത്തി, സർക്കാർ നാമനിർദ്ദേശം ചെയ്തവരെമാത്രം വച്ച് യൂണിവേഴ്സിറ്റി ഭരണം നടത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനുപിന്നിൽ.

തെരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കാത്തതിനാൽ സിണ്ടിക്കറ്റ് പുനസംഘടനയ്ക്ക് വിസി ഇതുവരെ അനുമതി നൽകിട്ടില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ യാതൊരു പ്രവീണ്യവുമില്ലാത്ത ജെ.എസ്.ഷിജുഖാൻ, ജി.മുരളീധരൻ പിള്ള, R. രാജേഷ് എക്സ്.
എം.എൽ.എന്നിവരെ നാമനിർദ്ദേശം ചെയ്തതിനെതിരെ നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *