കേരള സർവകലാശാല സെനറ്റ് വിളിച്ചുകൂട്ടാൻ മന്ത്രിക്ക് അധികാരമില്ലതീരിക്കെ നവംബർ 4 ന് സെനറ്റ് ചേർന്ന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം,കേരള വിസി യുടെ താൽക്കാലിക ചുമതല സർക്കാർ താൽപ്പര്യ ത്തിലാക്കാനാണ് പെട്ടെന്നുള്ള മന്ത്രിയുടെ അനുനയനീക്കം ഗവർണറെ അനുനയിപ്പിക്കാണെന്നും വിമർശനം1 min read

12/10/22

തിരുവനന്തപുരം :സെർച്ച് കമ്മിറ്റി യിലേക്കുള്ള കേരള സെനറ്റ് പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നവംബർ 4 ന് നടത്തുമെന്ന് മന്ത്രി ഡോ:R ബിന്ദു അറിയിച്ചു.

സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പിൽ തങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച്,ഇന്നലെ കൂടിയ സെനറ്റ് യോഗം ബഹിഷ്കരിച്ച ഇടത് അംഗങ്ങൾ നവംബർ നാലിന് പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന നിലപാട് മാറ്റം,ഗവർണറെ അനുനയിപ്പിച്ച് വിസി യുടെ താൽക്കാലിക ചുമതല നേടിയെടുക്കാനാണെന്ന .വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയി ന്‍ കമ്മിറ്റി.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റ് വിളിച്ചുകൂട്ടാനോ, തീയതി പ്രഖ്യാപിക്കുവാനോ അധികാരമില്ല.സർവ്വകലാശാല നിയമപ്രകാരം അതിനുള്ള അധികാരം വിസി യിൽ മാത്രം നിക്ഷിപ്തമാണ്.

ഒക്ടോബർ 24നാണ് വിസി ഡോ:
V.P.മഹാദേവൻ പിള്ളയുടെ നിയമന കാലാവധി അവസാനിക്കുന്നത്.
23,24 തീയതികൾ അവധിയായതിനാൽ ഇരുപത്തിരണ്ടാം തീയതി വിസി യുടെ ചുമതല കൈമാറേണ്ടതുണ്ട്.

നിലവിലെ വിശേഷാൽ സാഹചര്യത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വൈസ് ചാൻസലർ നിയമനം നടക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും. ഈ കാലയളവിലേക്ക് ഗവർണർ,സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും സർവ്വകലാശാലയുടെ വൈസ് ചാൻസലർക്കോ ‘കേരള’ യിലെ തന്നെ ഏതെങ്കിലും പ്രൊഫസർക്കോ വിസി യുടെ താൽക്കാലിക ചുമതല നൽകുകയാണ് പതിവ്.

പ്രോ വൈസ് ചാൻസലർ ഡോ:പി.പി.അജയകുമാർ വരച്ച ചിത്രങ്ങളുടെപ്രദർശനം ഉദ്ഘാടനം ചെയ്യാൻ ഇന്ന് മന്ത്രി ഡോ:ബിന്ദു സർവകലാശാലയിൽ വന്നപ്പോഴാണ് സെനറ്റ് യോഗം വിളിച്ചു കൂട്ടുമെന്ന പ്രഖ്യാപനം നടത്തിയത്.

നിയമപ്രകാരം വിസി യുടെ കാലാവധി അവസാനിക്കുന്നതിനൊപ്പം
പ്രോ-വൈസ് ചാൻസലറും സ്ഥാനമൊഴിയും.
പിവിസി ക്ക്, വിസി യുടെ താൽക്കാലിക ചുമതല നൽകാനാണ് സർക്കാർതലത്തിൽ നീക്കം നടക്കുന്നത്.

എന്നാൽ ഗവർണറുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത പ്രത്യേക സെനറ്റ് യോഗത്തിൽ നിന്നും ഇടത്പക്ഷ അംഗങ്ങളോടൊപ്പം പിവിസി യും ഗവർണർ നാമനിർദേശം ചെയ്ത 11 പ്രതിനിധികളും വിട്ടുനിന്നത് ഗവർണർ ഗൗരവപൂർവം പരിഗണിക്കുകയാണ്.

സർവകലാശാല നിയമ പ്രകാരം പ്രതിനിധികളെ എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. യോഗത്തിൽ നിന്നും വിട്ടു നിന്ന 11 പേരെ പിൻവലിച്ചാൽ, സിപിഎമ്മിലെ രണ്ട് പേരുടെ സിൻഡിക്കേറ്റ് അംഗത്വവും നഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *