12/10/22
പത്തനംതിട്ട :മനസാക്ഷിയെ മരവിപ്പിച്ച ഇലന്തൂർ നരബലിയിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.10ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെടും.
അതിനിടെ ഇലന്തൂരിൽ നരബലി മാത്രമല്ല നരഭോജനവും നടന്നതായി പോലീസ് പറഞ്ഞു.ഷാഫിയുടെ നിർദേശപ്രകാരം ലൈലയും ഭാഗവൽ സിംഗും കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്തു കഴിച്ചു. ആഭിചാര പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് പോലെയാണ് പ്രതികൾ ഇങ്ങനെ ചെയ്തത്.
നരബലിക്ക് മുൻപ് പത്മയുടെയും, റോസിലിയുടെയും ആഭരണങ്ങൾ ഷാഫി കൈക്കലാക്കുകയും, പത്തനംതിട്ട യിൽ പണയം വയ്ക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.