എപ്പോഴും മറവിയുണ്ടോ? ; ഡയറ്റില്‍ ഇവയുള്‍പ്പെടുത്താവുന്നതാണ്1 min read

മനസിന്റെയും  ശരീരത്തിന്റെയും  പ്രവര്‍ത്തനത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം തന്നെ  നിര്‍ണയിക്കുന്നത്.

മറവി പ്രശ്നങ്ങള്‍  ചിലര്‍ക്ക് എപ്പോഴും വരാറുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കാനുമെല്ലാം ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനുമായി ഈ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

  തലച്ചോറിന്റെ ആരോഗ്യത്തിന്  നട്ട്സും സീഡ്സുമെല്ലാം  ഗുണം ചെയ്യും. മത്തൻ കുരു, വാള്‍നട്ട്സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള സിങ്ക്, ഒമേഗ3, വിറ്റാമിനുകള്‍ എന്നിവയെല്ലാമാണ് ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നത്. മത്തി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയെല്ലാം തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് . ഇത് നേരിട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ്.

ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അയണ്‍, വിറ്റാമിൻ-ഇ, വിറ്റാമിൻ-കെ, വിറ്റാമിൻ- ബി9 എന്നിവയുടെയെല്ലാം കലവറയാണ് ഇലക്കറികള്‍. കൂടാതെ ബ്രൊക്കോളി, ചീര ഇത്തരത്തില്‍ കഴിക്കുന്നത്. അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന്  നല്ല ഗുണം ചെയ്യുന്നു . ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ-കെ എന്നിവയെല്ലാം ഇതിന് സഹായിക്കും.

വിവിധയിനം ബെറിപ്പഴങ്ങളും ഓര്‍മ്മശക്തിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്നു. വൈറ്റമിൻ-സി, വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബെറിപ്പഴങ്ങള്‍. ഈ ഘടകങ്ങളെല്ലാം തന്നെ ഓര്‍മ്മശക്തി കൂട്ടുന്നതിനും ചിന്താശേഷി കൂട്ടുന്നതിനുമെല്ലാം സഹായകരമാണ്.

(പ്രത്യേകം ശ്രദ്ധിക്കുക:  ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യ വിദഗ്ധന്റെയോ  ഉപദേശം തേടിയ ശേഷം മാത്രമേ  ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവൂ .)

Leave a Reply

Your email address will not be published. Required fields are marked *