ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കാം ,1 min read

പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ് ഉറക്കക്കുറവ്  . തെറ്റായ ജീവിതശെെലിയും ഭക്ഷണവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്നു.

  രാത്രിയില്‍ ചില ഭക്ഷണങ്ങള്‍ ഉറക്കക്കുറവിന് കാരണമാകും.നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.  ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം…

1) രാത്രിയില്‍ കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം രാത്രിയിൽ ഒഴിവാക്കുക.

2) എരിവുള്ള ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ , ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

3) ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണസാധനങ്ങള്‍, ചീസുകള്‍ എന്നിവ പോലെ ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാൻ കൂടുതല്‍ സമയമെടുക്കും.

4) കുക്കികള്‍, കേക്കുകള്‍, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങള്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ്  കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു.

5) എണ്ണ ചേര്‍ത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങള്‍, ചോക്ലേറ്റുകള്‍, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്ക്രീം തൈര് എന്നിവയെല്ലാം രാത്രി സമയത്ത് കര്‍ശനമായും ഒഴിവാക്കേണ്ടവയാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്ന പ്രധാന കാര്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *