40 വര്‍ഷമായി മുടി കഴുകിയിട്ട് ; ആറടി നീളത്തില്‍ തലമുടി നീട്ടി വളർത്തി 63കാരൻ1 min read

40 വര്‍ഷമായി തന്റെ മുടി മുറിക്കാതെയും കഴുകാതെയും വ്യത്യസ്തമായ ജീവിതം നയിക്കുന്ന ബീഹാര്‍ സ്വദേശിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സകാല്‍ ദേവ് ടുഡ്ഡുവെന്ന  63 കാരനായ  ആള്‍ക്കാണ് ജഡയോടു കൂടി ആറടി നീളത്തില്‍ മുടിയുള്ളത്. അതേസമയം ഇദ്ദേഹം ഒരു പ്രശസ്തനായ നാട്ടു വൈദ്യൻ കൂടിയാണ്. കുട്ടികള്‍ ഉണ്ടാകാത്ത നിരവധി ദമ്ബതികള്‍ക്ക് അദ്ദേഹം വീട്ടില്‍ തയ്യാറാക്കുന്ന ഒറ്റമൂലി കൊണ്ട് ഫലം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ദൂര ദേശങ്ങളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ സകാല്‍ ദേവിനെ തേടി ബീഹാറിലെ മുൻഗര്‍ ജില്ലയില്‍ എത്താറുണ്ട്. ഇതിനു പുറമേ 31 വര്‍ഷം വനം വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചുട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സകാല്‍ ദേവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതു മുതല്‍ നിരവധി കമന്റുകളാണ് ഇതിന് താഴെ നിറയുന്നത്. ” ഇദ്ദേഹത്തിന് ലോക റെക്കോര്‍ഡ് നല്‍കണമെന്നും     എത്ര മനോഹരമാണ് ഈ ജഡകളെന്നും ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ഏറ്റവും നീളം കൂടിയ ജഡകളോട് കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ് ആണ് സകാല്‍ ദേവിന് നല്‍കേണ്ടതെന്നും ചിലര്‍ കമെന്റ് ചെയ്തിട്ടുണ്ട്. അതേസമയം സകാല്‍ ദേവ് മുടി മുറിക്കുകയോ കഴുകുകയോ ചെയ്യാത്തതിന്റെ പിന്നിലും ഒരു കാരണമുള്ളതായി പറയുന്നു.

40 വര്‍ഷം മുൻപ് ദൈവം അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ വന്ന് മുടി പിന്നി തന്നുവന്നുവെന്നും ഇനി ഇത് അഴിക്കരുതെന്നും മുടി മുറിക്കരുത് എന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നുണ്ട് . അതൊരു ദൈവാനുഗ്രഹം ആയി കരുതി അതിനുശേഷം ദൈവത്തിന്റെ നിര്‍ദ്ദേശം പാലിച്ചാണ്  അന്ന് മുതല്‍ മുടി മുറിക്കുകയോ കഴുകുകയോ ചെയ്തിട്ടില്ലെന്നും സകാല്‍ ദേവ് പറഞ്ഞു. കൂടാതെ ദൈവ ദര്‍ശനം ലഭിച്ചത് മുതല്‍ അദ്ദേഹം പുകവലിയും മദ്യപാനവും ഉപേക്ഷിച്ചു എന്നും അവകാശപ്പെടുന്നുണ്ട്.

തന്റെ കാല്‍പാദത്തിനും താഴെ നീളമുള്ള മുടി നിലം തൊടുന്ന രീതിയിലാണ് അദ്ദേഹം വളര്‍ത്തിയിരിക്കുന്നത്. അതിനാല്‍ മിക്കപ്പോഴും മുടി കെട്ടിവയ്ക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടാതെ തന്റെ രൂപത്തോടുള്ള ബഹുമാനം കൊണ്ട് നാട്ടുകാരും അയല്‍ക്കാരും സകാല്‍ ദേവിനെ മഹാത്മജി എന്നും വിളിക്കാറുണ്ട്. എന്നാല്‍ സകാല്‍ ദേവ് മുടി വളര്‍ത്തുന്നതിനോട് അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും എതിര്‍പ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടണ്ട്.

Leave a Reply

Your email address will not be published. Required fields are marked *