മണിപ്പൂർ സംഘർഷം :കുക്കി നേതാക്കളുമായി അമിത് ഷാ ഇന്ന് കൂടികാഴ്ച്ച നടത്തും1 min read

8/8/23

ഡൽഹി :മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം അടക്കമുള്ള ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.കുക്കി സംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാനുള്ള നിര്‍ണ്ണായക നീക്കമാണ് ഈ ചര്‍ച്ച.അതേസമയം, മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിനായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുന്‍ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്‌സാല്‍ക്കറിനെയും കോടതി നിയമിച്ചു.മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും സുപ്രീംകോടതി അതിനിര്‍ണ്ണായക ഇടപെടലാണ് നടത്തിയിരിക്കുന്നത്. സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍.മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി.

Leave a Reply

Your email address will not be published. Required fields are marked *