ആനന്ദ്ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്1 min read

 

മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷൻസ് ഐക്കണിക്ക് കോസ്മോപൊളിറ്റൻ ബിസിനസ്സ് അവാർഡ് സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ പൗരയും, വിദ്യാഭ്യാസരംഗത്തെ പ്രമുഖയും, കാർമൽ സ്കൂൾ ബോർഡ് ചെയർവുമണുമായ, ഡോ. മായാ അല്ഹവാരിയിൽ നിന്നും ആണ് ആനന്ദ് ദേവ് അവാർഡ് ഏറ്റുവാങ്ങിയത്. പ്രമുഖ നിർമാതാവ് കാർത്തിക് വിജയമണിയും, മറ്റ് പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

ആൻ ഇടിയറ്റ് ആൻഡ് എ ബ്യൂട്ടിഫുൾ ലയർ എന്ന ഹിന്ദി ചലച്ചിത്രത്തിനു പുറമേ, ബഹുഭാഷകളിലായി, ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച, ഡൈ ഇൻ ലവ്, പ്രിയതം, ചുരാലിയ തുടങ്ങീ, നിരവധി ഹ്രസ്വചിത്രങ്ങളും, മ്യൂസിക് വീഡിയോകളും പരസ്യചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

സിനിമയിൽ ബിരുദാനന്ദരബിരുദം നേടിയിട്ടുള്ള ആനന്ദ്, അഞ്ചോളം സാഹിത്യ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. പുതിയതായി പുറത്തിറങ്ങിയ ജന്മന്തരകൃത എന്ന കഥാസമാഹാരം കൂടുതൽ ശ്രദ്ധേയമായിരുന്നു.

ടേക്ക് ടൈം, ദി ഇന്ത്യൻ എപിക് എന്നീ മീഡിയ നിർമാണസ്ഥാപങ്ങളുടെ സ്ഥാപക അംഗം കൂടിയായ ആനന്ദ്, പ്രശസ്ത സംവിധായകൻ തുളസിദാസിന്റെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സംവിധായകർക്കും, നിർമാണസ്ഥാപനങ്ങൾക്കും ഒപ്പം സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ പുതിയ മലയാള ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആനന്ദ്.

Leave a Reply

Your email address will not be published. Required fields are marked *