വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകർ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രബാബുമാധവൻ ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർ എൽ എം) യിൽ ചേർന്നു1 min read

തിരുവനന്തപുരം: സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലേക്ക് എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ മുറുകെപ്പിടിച്ചു കൊണ്ടും പൊതു പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവരും നാളിതുവരെ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവരുമായ ആയിരത്തോളം സഹപ്രവർത്തകർ തങ്ങളുടെ പാർട്ടിയിൽ നിന്നും രാജിവച്ച് എൻ.ഡി.എ.യിൽ ഘടകകക്ഷിയായ ആർ.എൽ. എം-ൽ ചേർന്നു പ്രവർത്തിക്കുവാൻ തിരുമാനിച്ചു.

ഹൈന്ദവ ക്രൈസ്തവ മുസ്ലിം പിന്നോക്ക ഏകോപനത്തിലൂടെ ഈ രാജ്യത്തെ ഛിദ്ര ശക്തികളിൽ നിന്നു സംരക്ഷിക്കാനാവൂ എന്ന തിരിച്ചറിവിലാണ് ഭാരത ജനത . ഈ സാഹചര്യ ത്തിലാണ് മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്രകുശ്വാഹ സിങ്ങ് നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ (ആർ.എൽ.എം ൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, സദ്ഭരണം, അഴിമതിയോട് വിട്ടുവീഴ്ചയില്ലായ്മ, ശാക്തീകരണം
എന്നിവയ്ക്കായി നിലകൊള്ളുന്ന പാർട്ടിയാണ് ആർ.എൽ. എം .1997 ൽ മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് സ്ഥാപിച്ച ജനതാദളിന്റെ ചുവടുപിടിച്ചാണ് 2023 ൽ ഉപേന്ദ്ര കു ശ്വാഹ സിങ്ങ് ശ്വാഹ സിങ്ങ് രാഷ്ട്രീയ ലോക് മോർച്ചയിൽ (ആർ.എൽ.എം) സ്ഥാപിച്ചത്. ജനതാ പരിപാർ പാർട്ടികളുടെ  പിന്തുണയും അടിത്തറയും പരമ്പരാഗതമായി ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങൾ ദളിതർ, മുസ്ലിങ്ങൾ, എന്നിവ കേന്ദ്രീകരിച്ചായിരുന്നു.അത് താഴ്ന്ന ജാതികളുടെ രാഷ്ട്രീയ സ്വരമായി കണക്കാക്കപ്പെടുന്നു.

നിലവിൽ, ഭാരതത്തിലെ ഏറ്റുവും വലിയ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടികളിലൊന്നാണ് ആർ.എൽ.എം.ഈ രാജ്യത്തെ എല്ലാ സോഷ്യലിസ്റ്റുകളേയും വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, തൊഴിലാളികൾ, കർഷകർ, കർഷകർ, വ്യാപാരികൾ, ചെറുകിട സംരഭകർ രാഷ്ട്രീയ തത്വചിന്തകർ, എന്നിവരേയും നാനാജാതി മതസ്ഥരായ മുഴുവൻ സാധാരണക്കാരേയും രാഷ്ട്രീയ ലോക് മോർച്ചയിൽ (ആർ.എൽ.എം) ൽ ഉൾപ്പെടുത്തുന്നുവെന്നും ലയനത്തിന് ശേഷം തിരുവനന്തപുരം കേസരി ഹാളിൽ വച്ചു നടന്ന  വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളായ  അഡ്വ. അഡ്വ. ഡോ.ബിജു കൈപ്പാറേടൻ (ദേശീയ ജനറൽസെക്രട്ടറി & സംസ്ഥാന പ്രസിഡന്റ്)അജിതജെയ് ഷോർ (സംസ്ഥാന പ്രസിഡന്റ് രാഷ്ട്രീയ ലോക് മഹിളാ മോർച്ച, മുഖത്തല എം.മോഹനൻ പിള്ള,എൻ. ഓ. കുട്ടപ്പൻ,(സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ )ബിജു ജോസഫ് (വൈസ് പ്രസിഡന്റ്‌ ), തോംസൺ പി ജോഷ്വാ (കിസാൻ മോർച്ച )ബാബു ചെമ്പകശേരി,തട്ടാമല ഷാജി തുടങ്ങിയവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *