മുതിർന്ന കോൺഗ്രസ്‌ നേതാവും, മുൻ മന്ത്രിയുമായിരുന്ന ടിഎച്ച്‌ മുസ്തഫ വിടപറഞ്ഞു1 min read

കൊച്ചി :മുതിർന്ന കോൺഗ്രസ്‌ നേതാവും, മുൻ മന്ത്രിയുമായിരുന്ന ടിഎച്ച്‌ മുസ്തഫ (84)അന്തരിച്ചു

അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.ഭൗതികദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം രാത്രി 8ന് മാറമ്ബള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

എറണാകുളം പെരുമ്ബാവൂര്‍ വാഴക്കുളത്ത് ടികെഎം ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിനായിരുന്നു ജനനം.യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ടിഎച്ച്‌ മുസ്തഫ അഞ്ചുതവണ എംഎല്‍എയും കെ കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായിരുന്നു. പതിനാല് വര്‍ഷത്തോളം എറണാകുളം ഡിസിസി പ്രസിഡന്റുമായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ഐഎൻടിയുസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയിലും ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി. അസുഖ ബാധിതനായതോടെ ഏറെനാളായി പൊതുവേദയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.മുസ്തഫയുടെ നിര്യണത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *