കമുകറ സംഗീത പുരസ്കാരം ജെറി അമൽദേവിന്1 min read

തിരുവനന്തപുരം :മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയിട്ടുള്ള സമഗ്രസംഭാവനയ്ക്കായി കമു കറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കമുകറ സംഗീത പുരസ്ക്കാരത്തിന്’ സംഗീത സംവിധായകൻ ജെറി അമൽദേവിനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും, ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പെരുമ്പാവൂർ രവീന്ദ്രനാഥ്, രാജസേനൻ, ടി.പി ശാസ്തമംഗലം എന്നിവർ അംഗങ്ങളായ കമ്മറ്റി യാണ് 26-ാ മത് പുരസ്ക്കാരത്തിനായി ജെറി അമൽദേവിനെ തെരഞ്ഞെടുത്തത്.
കമുകറ പുരുഷോത്തമന്റെ ചരമവാർഷികദിനമായ മേയ് 26 ന് തിരുവനന്തപുരം ബിഷപ്പ് പെരെരെ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച്, ചലച്ചിത്ര സംവിധായകൻ കമൽ പുരസ്ക്കാര സമർപ്പണം നടത്തും. തുടർന്ന് പിന്നണി ഗായകൻ സുദീപ് കുമാറിന്റെ നേതൃ ത്വത്തിൽ ഗായകരായ അപർണ്ണ രാജീവ്, സരിത റാം, കമുകറ ശ്രീകുമാർ, രാജീവ് ഒ.എൻ.വി, വിമൽ, മീനാക്ഷി, അഭയ് എന്നിവർ പങ്കെടുക്കുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സംഗീത പരിപാടിയുണ്ടാകും.
പത്ര സമ്മേളനത്തിൽ ടി.പി.ശാസ്തമംഗലം, ഫൗണ്ടേഷൻ ഭാരവാഹികളായ രാജീവ്. ഒ.എൻ.വി, പി.വി ശിവൻ, കമുകറ ശ്രീകുമാർ, ഡി. ചന്ദ്രസേനൻ നായർ, ഡോ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.

ജെറി അമൽദേവ്

ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാന ന്തര ബിരുദമുള്ള ജെറി, മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് പുതിയൊരു മുഖഛായ പകർന്ന സംഗീതജ്ഞനാണ്. 1960 കളിൽ നൗഷാദിന്റെ സഹായിയായി ബോംബെയിൽ പ്രവർത്തി ക്കുകയും, മൊഹമ്മദ് റാഫി, ലതാ മങ്കേഷ്ക്കർ, ആശാ ബോലെ, കിഷോർ കുമാർ തുട ങ്ങിയ പ്രശസ്തരെ പാട്ടുകൾ പരിശീലിപ്പിക്കുകയും, നൗഷാദിന്റെ ഗാനങ്ങൾക്ക് പശ്ചാത്തലസംഗീത സഹായിയാവുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ മധുസൂദനൻ പട് വർധന്റെ പ്രിയ ശിഷ്യനായ ജെറി അമൽദേവ് 1980 ൽ “മഞ്ഞിൽ വിരിഞ്ഞ പൂക്കളിലു ടെയാണ് മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
“തദ്ദേശിയ സംഗീതത്തിന്റെ പാരമ്പര്യത്തിലേക്ക് പാശ്ചാത്യസംഗീതത്തിന്റെ തനതുഭംഗിയെ മനോഹരമായി ചേർത്തുവെച്ച് മലയാളത്തിന്, ജെറി അമൽ ദേവ് നൽകിയ ഗാനങ്ങൾ അവിസ്മരണീയങ്ങളാണെന്ന് വിധി നിർണ്ണയക്കമ്മറ്റി വിലയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *