24/7/23
തിരുവനന്തപുരം :ആധുനികതിരുവിതാംകൂർ സേനാനായകനും, മാർത്താണ്ഡവർമ്മയുടെ സർവ്വ സൈന്യാധിപനും, 108 കളരികളുടെ മുഖ്യ ആശാനും ,തിരുവിതാംകൂറിൻ്റെ ഔദ്യോഗിക സൈന്യമായിരുന്ന പതിനായിരത്തോളം വരുന്ന ചാന്നാർ പടയുടെ തലവനും ആയിരുന്ന കുളച്ചൽ യുദ്ധവീരൻ ദളപതി അനന്തപത്മനാഭൻ നാടാരുടെ പ്രതിമ തിരുവനന്തപുരം പാങ്ങോട് സൈനീക ക്യാമ്പിലെ കുളച്ചൽ സ്മാരക ഗ്രൗണ്ടിൽ സ്ഥാപിച്ചതിൽ അനന്തപത്മനാഭൻ നാടാർ സാംസ്കാരിക സമാജം പാങ്ങോട് സൈനീക നേതൃത്വത്തിന് അഭിനന്ദനവും നന്ദിയും പ്രകാശിപ്പിച്ചു.
യോഗത്തിൽ കെ.കെ.അജയലാൽ, തൈക്കാട് രഘു , ബാബു ചെറിയാൻ, ശ്രീമംഗലം അനീഷ്, ജിജോ വില്യം നാടാർ, പ്രതീഷ് പെരിങ്ങമ്മല , ഡോ. തിമോത്തി ലിയോ രാജ് എന്നിവർ പ്രസംഗിച്ചു.