30/7/23
തിരുവനന്തപുരം :മാർത്താണ്ഡവർമ്മയുടെ സേനാനായകനും കുളച്ചൽ യുദ്ധ വീരയോദ്ധാവും’ നൂറ്റി എട്ട്കളരികളുടെ മുഖ്യ ആശാനും പതിനായിരത്തോളം വരുന്ന ചാന്നാർ പടയുടെ തലവനും ആയിരുന്ന ദളപതി അനന്തപത്മനാഭൻ നാടാരുടെ നാമധേയത്തിലുള്ള മികച്ച മുൻസൈനീകർ ക്കായുള്ള ദളപതി അനന്തപത്മനാഭൻ നാടാർ പുരസ്കാരം ശാന്തി വിള പത്മകുമാറിന്സമ്മാനിച്ചു.
കുളച്ചൽ യുദ്ധവിജയത്തിൻ്റെ ഇരുനൂറ്റി എൺപത്തി രണ്ടാം വാർഷികം പ്രമാണിച്ച് ദള പതി അനന്തപത്മനാഭൻ നാടാർ സാംസ്കാരിക സമാജം സംഘടിപ്പിച്ച യോഗത്തിൽ തിരുവനന്തപുരം ജില്ലാ’ പഞ്ചയത്ത് മെംബർ അഡ്വ.സി.കെ വൽസലകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ദളപതി അനന്തപത്മനാഭൻ നാടാർപുസ്കാരം ‘ ശാന്തി വിളപത്മകുമാർ ഏറ്റു വാങ്ങി.
യോഗത്തിൽ എം.ജെ.ബോസ് ചന്ദ്രൻ ,കെ .കെ. അജയലാൽ, ബാബു ചെറിയാൻ, പുനലൂർ ലജീഷ് കുമാർ, ജപിൻ മുണ്ടേല , ജിജോ വില്യം നാടാർ എന്നിവർ പ്രസംഗിച്ചു.