പടിഞ്ഞാറൻ കടൽ കാറ്റ് പോലും നിശ്ചലമായ നിമിഷത്തെ സാക്ഷിയാക്കി ധീര ജവാൻമാരുടെ ഓർമകൾക്ക് മുന്നിൽ അവർ ഒത്തുകൂടി, പിറന്ന നാടിനെ പ്രണയിക്കുന്ന അനന്തപുരി CRPF ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി1 min read

15/2/23

തിരുവനന്തപുരം :2019 ഫെബ്രുവരി 14 അന്നും എന്നത്തെയും പോലെ സൂര്യൻ ഉദിച്ചിരുന്നു.പ്രണയിനികൾക്ക് അന്ന് തൻ്റെ പ്രണയം പകർന്നു നൽകാൻ ലോകം കല്പിച്ച് നൽകിയ ദിവസം ,എന്നാല് ഭാരതത്തിന് അന്ന് പ്രണയ ദിനമായിരുന്നില്ല ജമ്മു കശ്മീറിലെ പുൽവാമയിൽ crpf വാഹന വ്യുഹത്തിനെതിരെ തീവ്രവാദികൾ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ crpf ൻ്റെ 40 ധീര ജവാന്മാർ 2019 ഫെബ്രുവരി 14 വീരചരമം പ്രാപിക്കുകയുണ്ടായി,

ആ 40 ഭാരത് പുത്രൻ്റെ ത്യാഗ സ്മരണയിൽ ഭാരതം മുഴുവൻ ഫെബ്രുവരി 14 ന് പുൽവാമാ അനുസ്മരണദിനം ആചരിക്കുകയാണ് .അതിൻ്റെ ഭാഗമായി അനന്തപുരി crpf ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരം ഗ്രൂപ്പിൻ്റെ ഭാഗമായി ശംഖ് മുഖം ബീച്ച് പാർക്കിൽ വച്ച് പുൽവാമയിൽ വീരമൃത്യു വരിച്ച crpf ജവാന്മാരുടെ നാലാം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു ,
ഈ അനുസ്മരണ ചടങ്ങിൽ apcj അംഗം ശ്രീ ഷിബു സാറിൻ്റെ അധ്യക്ഷതയിൽ apcj പ്രസിഡൻ്റ് അജിത്ത് കുമാർ  സ്വാഗതം പ്രസംഗം നടത്തി ,  നാഗരാജു ചകിലം ഐ പി എസ്, കമ്മിഷണർ തിരുവനന്തപുരം , ദീപം തെളിയിച്ച് അനുസ്മരണ പ്രഭാഷണം നടത്തി,

അനന്തപുരി crpf ജവാൻസിന് വേണ്ടി പ്രസി. ശ്രീ അജിത്ത് കുമാർ, സുധീർ ( ഖജാൻജി ) ജോജേഷ് ( APCJ WCM) മണികണ്ഠൻ( APCJ ഭരണ സമിതി) എന്നിവരും മറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി, 40 crpf ധീര ജവാന്മാരുടെ ആത്മ ശാന്തിക്കായി രണ്ട് മിനിറ്റ് മൗനാചരണം നടത്തി ,

ബഹു.ശ്രീ നാഗരാജു ചകിലം , ഐ പി എസ് കമ്മിഷണർ തിരുവനന്തപുരം അനന്തപുരി crpf ജവാൻസ് ഗ്രൂപ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിൽ crpf ജവാന്മാരുടെ ഏത് ആവശ്യത്തിനും ഏത് സമയത്തും നിയമപരമായ സഹായം നൽകാൻ തയ്യാറാണ് എന്ന് ഉറപ്പ് നൽകി,
ഷാജി  കൃതജ്ഞത രേഖപ്പെടുത്തി, പങ്കെടുത്ത വിശിഷ്ട അതിഥി നാഗരാജു ചകിലം , ഐ പി എസ് കമ്മിഷണർ തിരുവനന്തപുരം അനന്തപുരി crpf ജവാൻസ് തിരുവനന്തപുരം ഗ്രൂപ്പിൻ്റെ പേരിൽ മൊമെൻ്റോ നൽകി ആദരിച്ചു.

അനുസ്മരണ ചടങ്ങിൽ അനന്തപുരി crpf ജവാൻസ് ഗ്രൂപ്പിൻ്റെ എൺപതോളം അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി . ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും APCJ ഭരണ സമിതിയുടെ പേരിൽ നന്ദി അറിയിച്ചു , അതോടൊപ്പം ഈ ചടങ്ങ് ഇത് വരെ എത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ  ജോജേഷ് ( apcj WCM) അദ്ദേഹത്തിൻ്റെ കുടുംബം , ഷാജി  ( APCJ മെമ്പർ)

,  മണികണ്ഠൻ  ( APCJ ഭരണ സമിതി) ,  സുധീർ (APCJ ഖജാൻജി) ,  വിഷ്ണു ( APCJ ഭരണ സമിതി) ,  ഷൈജു  ( APCJ ഭരണ സമിതി ),  ശ്രീകാന്ത് (APCJ മെമ്പർ) എന്നിവരുടെ പരിശ്രമത്തിനും പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ട് യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *