പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷിയാക്കി സമസ്ത നായർ സമാജത്തിന്റെ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 169ാം ജയന്തി ആഘോഷവും,മഹാഭരണി പൂജയും1 min read

 

ആലപ്പുഴ : ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 169 ജയന്തി ആഘോഷവും മഹാഭരണി പൂജയും ബുധനാഴ്ച ആലപ്പുഴ വള്ളികുന്നം ശ്രീ വിദ്യാധിരാജപുരത്ത് രാവിലെ 10 മണി മുതൽ നടന്നു.രാവിലെ സ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ നിന്നും വാഴൂർ തീർത്ഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥ പാദർ ദീപശിഖ എസ്.എൻ.എസ് ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് കൈമാറി.

പന്മന ആശ്രമം പ്രസിഡണ്ട് കുമ്പളത്ത് വിജയകൃഷ്ണപിള്ള സെക്രട്ടറി ഗിരീഷ് കുമാർ തുടങ്ങിയവർ തന്നെ സന്നിഹിതരായിരുന്നു.
വള്ളികുന്നത്ത് ദീപശിഖ എത്തിച്ചേർന്നപ്പോൾ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയുടെ സ്വീകരിച്ച് ജയന്തി ആഘോഷവേദിയിലേക്ക് ആനയിച്ചു ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ദീപശിഖ എസ് എൻ എസ് പ്രസിഡൻറ് ഡോക്ടർ ഡി എം വാസുദേവന് കൈമാറി.

വേദിയിലെ നിലവിളക്കിൽ ദീപം ജ്വലിപ്പിച്ചതോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. എസ് എൻ വി എസ് പ്രസിഡൻറ് അഡ്വക്കേറ്റ് ഭാവന ആമുഖ പ്രഭാഷണം നടത്തി എസ് എൻ വി എസ് വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി മീനാ മുരളീധരന്റെ നേതൃത്വത്തിൽ ഭരണി പൂജയും പുഷ്പാർച്ചനേയും ദക്ഷിണ സമർപ്പണം നടന്നു.

തുടർന്ന് നടന്ന മഹാ ജയന്തി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു സമ്മേളനം ഡോ. ഡി.എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടി.ഡി. വിജയൻ നായർ ജയന്തി സന്ദേശം അവതരിപ്പിച്ചു.

വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിജി പ്രസാദ് ,വാർഡ് മെമ്പർ ഇന്ദു ,സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയമോഹൻ അഡ്വക്കേറ്റ് ജി പി രവീന്ദ്രൻ നായർ , പി ചന്ദ്രശേഖരൻ നായർ അനന്തൻ ആർ പിള്ള , എന്നിവർ പ്രസംഗിച്ചു ശ്രീമതി മീനാ മുരളീധരൻ സ്വാഗതവും രാജശേഖരൻ നായർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *