27/5/23
കമ്പം :അരികൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ. രാവിലെ കമ്പം ടൗണിൽ അരികൊമ്പൻ എത്തിയെന്നറിഞ്ഞ വനപാലകരും, നാട്ടുകാരും കൊമ്പനെ തുരത്താൻ ശ്രമിച്ചു. ജനക്കൂട്ടവും, നായ്ക്കളുടെ കുരയും കാരണം കുറച്ചു സമയം പുളി മര തോട്ടത്തിൽ തങ്ങിനിന്നു. തുടർന്ന് ജനവാസ മേഖലയിലൂടെ പാഞ്ഞ് ഓടി. ടൗണിലെ വാഹനങ്ങൾ നശിപ്പിച്ചു. ആക്രമണത്തിൽ ഓട്ടോ റിക്ഷകളെ തകർത്തു.