അരിക്കൊമ്പനെ മയക്കുവെടി വച്ചു1 min read

29/4/23

ഇടുക്കി :ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ    മയക്കുവെടിവച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടിവച്ചത്.

സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.

മിഷന്‍ അരിക്കൊമ്പനെ രണ്ടാം ദിവസമായ ഇന്ന്തന്നെ അരിക്കൊമ്പനെ   നിരീക്ഷണ വലയത്തിലാക്കിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം.

കുന്നില്‍വച്ച്‌ വെടിവയ്ക്കാന്‍ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാല്‍ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

അതിനിടെ, അരിക്കൊമ്പ നൊപ്പം ചക്കക്കൊമ്പനെ യും കണ്ടു. ചക്കക്കൊമ്പനേയും  പ്രത്യേക സംഘം നിരീക്ഷിക്കുന്നു. അരിക്കൊമ്പൻ  ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *