സ്വന്തം പ്രണയകഥയുമായി സംവിധായകൻ. ‘നിൻ പാതി ഞാൻ ‘ശ്രദ്ധേയമായി .1 min read

29/4/23

പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി യായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി ലക്ഷം പ്രേക്ഷകരെ ആകർഷിച്ച് മുന്നോട്ട് കുതിക്കുന്നു.

കണ്ട് പഴകിയ പ്രണയരംഗങ്ങളെ മാറ്റിനിർത്തി, തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന, വ്യത്യസ്തമായ പ്രണയരംഗങ്ങൾ, മികച്ച ഫ്രയ്മുകളിലൂടെയും, അച്ചടക്കത്തോടെയുള്ള സംവിധാനത്തിലൂടെയും, പ്രേക്ഷകരെ വശീകരികരിക്കാൻ കഴിഞ്ഞിരിക്കുന്നു.

കൂലിപ്പണിക്കാരനായ വിനു വിൻ്റെയും, മാർജിൻ ഫ്രീമാർക്കറ്റിൽ ജോലി ചെയ്യുന്ന അനന്യയുടെയും പ്രണയമാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ ഒരു കല്യാണരാത്രി ഇരുവരും കണ്ടുമുട്ടുന്നതും, പ്രണയത്തിലാവുന്നതുമായ രംഗങ്ങൾ തികച്ചും പുതുമയോടെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു.കൂലിപ്പണിക്കാരായ, സാധാരണക്കാരുടെ പ്രണയം ആദ്യമായി ചിത്രീകരിച്ചു എന്നത് ഒരു പ്രത്യേകതയാണ്. ഹൃദ്യമായ ഈ പ്രണയരംഗങ്ങൾ കണ്ടാൽ, പ്രണയം ഇഷ്ടമല്ലാത്തവർ പോലും പ്രണയിച്ചുപോകും.

സ്വന്തം ജീവിതം മറ്റ് കഥാപാത്രങ്ങളിലൂടെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ വിപിൻ പുത്തൂരും, ഭാര്യയും, നിൻ പാതി ഞാൻ എന്ന മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിയുടെ രചയിതാവുമായ അനന്യ വിപിനും. പതിമൂന്ന് മിനിറ്റിൽ ഒരു മുഴുനീള സിനിമ കണ്ട അനുഭവമാണ് ഇത് നൽകുന്നത്. പ്രേക്ഷകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ, പാട്ടും ക്ലിപ്പുകളും, സ്റ്റാറ്റസ് ആയും,റിൽസ് ആയും ഇട്ടു തുടങ്ങിയത്, നിൻ പാതി ഞാൻ എന്ന വർക്കിൻ്റെ വലിയൊരു വിജയമായി കാണാം.

പാക്കപ്പ് ഫിലിംസിൻ്റെ ബാനറിൽ ഡോ.സൈനുദ്ധീൻ പട്ടാഴി, ഡോ. നിധിൻ എസ്. എന്നിവർ ചേർന്ന് നിർമ്മിച്ചിരിന്നുന്ന നിൻ പാതി ഞാനും വിപിൻ പുത്തൂർ സംവിധാനം ചെയ്യുന്നു.ക്യാമറ – ടോൺസ് അലക്സ്, എഡിറ്റിംങ് – അരുൺ പി.ജി, ഗാനരചന -വിനായക് ശശികുമാർ ,സംഗീതം – പ്രശാന്ത് മോഹൻ എം.പി, ആലാപനം – വിനീത് ശ്രീനിവാസൻ ,ശബ്ദലേഖനം-സേത് എം.ജേക്കബ്,

ശബ്ദമിശ്രണം -വിഷ്ണു രഘു, പ്രോഗ്രാമിംഗ് – ശ്രീരാഗ്, കല -ശ്യാംലാൽ, ചമയം – രജനി രാജീവ്, സംവിധാന സഹായികൾ – അരവിന്ദ് രാജ് വി.എസ്, ജിഷ്ണു, അരുൺ രാജ്, വസ്ത്രാലങ്കാരം – സമ്പാദ് ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ- റാസിഖ് ആർ അഞ്ചൽ, ക്യാമറ അസിസ്റ്റൻ്റ് – നഹാസ്, പരസ്യകല – അർജുൻ ജി.ബി, സ്റ്റിൽ – അരുൺ സഹദേവൻ, മിശ്രണം -സുരേഷ്, പി.ആർ.ഒ- അയ്മനം സാജൻ

ഷൈൻ രാജേന്ദ്രൻ, സാന്ദ്ര എസ്.ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *