മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍: മന്ത്രി ഗണേഷ് കുമാര്‍1 min read

 

തിരുവനന്തപുരം :കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രം. മനുഷ്യ ജീവനാണ് വലുത്.

നാല് മിനിറ്റ് കൊണ്ട് ലൈസന്‍സ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും. ഇക്കാര്യത്തില്‍ ഈഗോ ഇല്ല. മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയില്‍ പ്രത്യേക ലൈസന്‍സില്ലെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘമുണ്ട്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരും.

Leave a Reply

Your email address will not be published. Required fields are marked *