ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം. ഗെയിംസിലെ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്.
അവസാന 50 മീറ്ററിലായിരുന്നു ജപ്പാന്റെ രിരിക ഹിറോനകയെ പിന്തള്ളി പരുള്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. 15 മിനുറ്റ് 14.75 സെക്കന്‍ഡിലാണ് പരുള്‍ ഫിനിഷ് ചെയ്തത്. 3000 സ്റ്റീപ്പില്‍ ചെയ്സില്‍ പരുള്‍ ചൗധരി വെള്ളി നേടിയിരുന്നു.
നേരത്തെ വനിതകളുടെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടിയിരുന്നു. 55.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വിദ്യ മെഡലുറപ്പിച്ചത്. ബഹറിന്റെ മുജിദത്ത് ഒലുവാക്കെമിക്കാണ് സ്വര്‍ണം. 54.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ മൊ ജിയാദിക്കാണ് വെള്ളി (55.01 സെക്കന്‍ഡ്)