15/11/22
തിരുവനന്തപുരം :പ്രിയവർഗീസിന്റെ അഭിമുഖ വീഡിയോ നൽകാനാകില്ലെന്ന് സർവകലാശാല. വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യുസ് നൽകിയ അപേക്ഷക്കാണ് മറുപടി ലഭിച്ചത്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ വീഡിയോ നൽകാൻ കഴിയില്ലെന്നാണ് മറുപടി. ഇത് വിവരാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് നിയമ വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യുസിലെ ന്യുസ് അവറിൽ വിനു വി ജോൺനയിച്ച ചർച്ചയിൽ വീഡിയോ ആര് ചോദിച്ചാലും നൽകുമെന്ന സർവകലാശാല പ്രതിനിധിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും, വിവരാവകാശം നൽകുമെന്നും വിനു പറഞ്ഞിരുന്നു. തുടർന്ന് നൽകിയ അപേക്ഷയിലാണ് സർവകലാശാലയുടെ മറുപടി.
വിഷയം കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്നതിനാല്‍ വീഡിയോ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നാണ് സര്‍വകലാശാലയുടെ വാദം ഒത്തുകളി പുറത്താകുമോ എന്ന ഭയത്തില്‍ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍.കെ ബിജുവും വിമര്‍ശിച്ചു.
റിസര്‍ച്ച് സ്കോറ് 651 ഉള്ള ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസര്‍ച്ച് സ്കോറായ 156 മാത്രമുളള പ്രിയ വര്‍ഗ്ഗീസിനായിരുന്നു മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ഒന്നാം റാങ്ക് നല്‍കിയത്. നിയമനം ലഭിക്കാന്‍ യൂജിസി നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന അധ്യാപന പരിചയം പോലും പ്രിയയ്ക്കില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു അതൊന്നും പരിശോധിക്കാതെയുള്ള യൂണിവേഴ്സിറ്റി നീക്കം.
ഇത് വന്‍ വിവാദമായപ്പോള്‍ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിന് പ്രിയ വര്‍ഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. റിസര്‍ച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റര്‍വ്യൂവില്‍ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാവാദം. അത് തെളിയിക്കാന്‍ വിവരാവകാശപ്രകാരം ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ നെവ്വുവിളി. പിന്നീട് വൈസ് ചാന്‍സിലറെ കണ്ടപ്പോഴും റെക്കോര്‍ഡ് ചെയ്ത ഇന്റര്‍വ്യൂ പുറത്തുവിടുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് ഒരു തടസവും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാര്‍ തന്ന മറുപടി കോടതി പരിഗണനയിലുള്ളതിനാല്‍ വീഡിയോ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നായിരുന്നു.
ഒരു വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളത്കൊണ്ട് മാത്രം വിവരം തടഞ്ഞുവയ്ക്കാനാകില്ലെന്നാണ് നിയമരംഗത്തെ വിദഗ്ധര്‍ പറയുന്നു. വൈസ് ചാന്‍സിലര്‍ ഇപ്പോള്‍ ഒഴിഞ്ഞുമാറുന്നത് ഒത്തുകളി പുറത്താകുമോ എന്ന ഭയം കൊണ്ടാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍.കെ ബിജു വിമര്‍ശിച്ചു. നിലവില്‍ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്. പ്രയ സ്റ്റുഡന്റ് ഡീനായി ചെലവഴിച് രണ്ടുവര്‍ഷവും ഫാക്കല്‍ട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്‌ഡി ചെയ്ത കാലയളവും അധ്യാപന പരിചയമായി കാണാനാകില്ലെന്ന് കോടതിയില്‍ യുജിസിയും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഉടനുണ്ടാകും.