പ്രിയ വർഗീസിന്റെ സ്റ്റുഡന്റസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമെന്ന്ആക്ഷേപം വിസി യുടെ നടപടി അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം1 min read

30/8/22

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേ ഷിന്റെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമന ത്തിനെതിരായുള്ള ഹർജ്ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി 2019 മുതൽ രണ്ടു വർഷക്കാലം ഡെപ്യൂട്ടേഷനിൽ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നതിന് തെളിവുകൾ  സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പുറത്തുവിട്ടു.
പ്രസ്തുത ഡെപ്യൂട്ടേഷൻ നിയമനവും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം സമർപ്പിച്ചു .

അനധ്യാപക വിഭാഗം ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവും നിഷ്കർഷിക്കുന്നു. കേരള സർക്കാരിൻറെ എല്ലാ ശമ്പള പരിഷ്കരണ ഉത്തരവുകളിലും   സ്റ്റുഡൻസ് ഡയറക്ടർ തസ്തിക അനദ്ധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയ വർഗീസിനുള്ളത് . ഭരണ രംഗത്ത് യാതൊരു പരിചയവും പ്രിയ വർഗീസിന് ഇല്ല. ഈ തസ്തികയ്ക്ക് പിജി ഡിഗ്രി
വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളതിനാൽ കേരളാ വർമ്മ കോളേജിലെ മൂന്നുവർഷത്തെ സേവനം മാത്രമേ കണക്കിലെടുക്കാനാവുകയുള്ളു. ആറു വർഷത്തെ അധ്യാപനപരിചയം ഈ തസ്തികയ്ക്ക് നിർ ബന്ധമാണ്.

സ്റ്റുഡന്റസ് ഡയറക്ടർ കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയിട്ടുള്ളതും

പ്രിയ വർഗീസിനെ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി നിയമിച്ച വിസി ഡോ:ഗോപിനാഥ് രവീന്ദ്രന്റെ ചട്ടവിരുദ്ധ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് ക്യാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *