മാവേലിക്കര :മലയാളത്തിന് ഒട്ടേറേ ഭക്തിഗാനങ്ങൾ സമ്മാനിച്ച എ.വി വാസുദേവൻ പോറ്റി വിടവാങ്ങി.
ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ
അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ
മൂകാംബികേ ദേവി മൂകാംബികേ
നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ
വിശ്വമോഹിനി ജഗദംബികേ ദേവി
പാടുന്നു ഞാനിന്നും കാടാംമ്പുഴയിലെത്തി..
തുടങ്ങിയ നിരവധി ഭക്തി ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഭാര്യ പാലാ നെച്ചിപ്പുഴൂർ തുണ്ടത്തിൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മകൾ നിർമ്മലാ ദേവി
1951 ഒക്റ്റോബർ 25 ന് മാവേലിക്കര അത്തിമൺ ഇല്ലത്ത് എൻ വാസുദേവൻ പോറ്റിയുടെയും മണ്ണാറശ്ശാല ഇല്ലത്ത് ദേവകി അന്തർജനത്തിന്റെയും മകനായി ജനനം.
പത്തൊൻപതാമത്തെ വയസ്സു മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി തുടങ്ങി. മണ്ണാറശ്ശാല നാഗസ്തുതികൾ ആയിരുന്നു ആദ്യ ആൽബം.. പിന്നീട് തത്വമസി എന്ന അയ്യപ്പഭക്തി ഗാനങ്ങളിലെ ഗാനങ്ങൾ
ദേവീഗീതം എന്ന ആൽബത്തിലെ പാട്ടുകൾ വാസുദേവൻ പോറ്റിയെ ഭക്തിഗാനങ്ങളുടെ രചനയിൽ ഒന്നാമനാക്കി.
1995 ൽ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ എൻ ജീവനെ എന്ന ഗാനം എഴുതിക്കൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു.
കണ്ണനും ഖാദറും കണ്ണമംഗലത്ത്, ആല എന്നീ ചിത്രങ്ങൾക്കും ഗാനങ്ങൾ എഴുതി.
റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനർ ആയിരുന്നു
സംസ്കാരം 20-11-2022 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാവേലിക്കര വരേണിക്കൽ അത്തിമൺ മഠം ഇല്ലം വളപ്പിൽ.