ഒരു പക്കാ നാട്ടിൻപുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു.ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു.
തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു.
കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ .ബാനർ – ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം – കല്ലയം സുരേഷ്, തിരക്കഥ – മിത്തൽ പുത്തൻവീട്, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ഗാനരചന – എം ആർ ജയഗീത, രാജൻ കാർത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട,
സംഗീതം – ബിനോജ് ബിനോയി, ആലാപനം – കെ എസ് ചിത്ര, നജിം അർഷാദ്, വിനിത, സീതാലക്ഷ്മി, കല- അർക്കൻ എസ് കർമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ് കടയങ്ങാട്, ചമയം – പ്രദീപ് വിതുര, കോസ്റ്റ്യും – അരവിന്ദ് കെ ആർ, അസ്സോസിയേറ്റ് ഡയറക്ടർ – ബോബൻ ഗോവിന്ദൻ,
ഫിനാൻസ് കൺട്രോളർ – സണ്ണി താഴുത്തല, കോറിയോഗ്രാഫി – രേവതി ചെന്നൈ, ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഓ – അജയ് തുണ്ടത്തിൽ .