ലോകത്തെ സാക്ഷിയാക്കി രാംലല്ല മിഴി തുറന്നു1 min read

അയോധ്യ :ലോകത്തെ സാക്ഷിയാക്കി  ഹൈന്ദവ വിശ്വാസികളുടെ മനസിൽ കുളിർക്കോരി  രാംലല്ല മിഴി തുറന്നു. ഇനി വിശ്വാസ സമൂഹം രാമന്റെ പാദാരവിന്ദങ്ങളിൽ നിറ കണ്ണുകളോടെ പ്രണമിക്കും.

ഉച്ചയ‌്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തിച്ചേർന്നു. കൈയില്‍ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് എന്നിവർ ശ്രീകോവിലില്‍ സന്നിഹിതരായിരുന്നു. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള 14 ദമ്ബതികള്‍ ‘മുഖ്യ യജമാൻ’ പദവിയില്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ 50ല്‍പ്പരം വാദ്യ ഉപകരണങ്ങളുടെ ‘മംഗള്‍ ധ്വനി’ സംഗീത വിരുന്ന് നടന്നു. സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെയായിരുന്നു ഇത്. ഗായകൻ ശങ്കർ മഹാദേവൻ അടക്കമുള്ളവർ സംഗീത വിരുന്നിന് നേതൃത്വം നല്‍കി.

2000ല്‍ അധികം സന്യാസിമാർ, അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ തെണ്ടുല്‍ക്കർ, അംബാനി കുടുംബം, ചിരഞ്ജീവി, അനുപം ഖേർ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, സണ്ണി ഡിയോള്‍, പ്രഭാസ്, യഷ് ക്ഷണിക്കപ്പെട്ടവരായ 2200ല്‍ അധികം വിഐപികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *