പാർക്കിംഗിനെ ചൊല്ലിയുള്ള ആക്രമണത്തിന് പിന്നാലെ പാറശാലയിൽ വീണ്ടും ആക്രമണം,കടയുടമയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായതായി പരാതി1 min read

തിരുവനന്തപുരം: പാറശ്ശാലയിൽ രാജാ റാണി ടെക്സ്റ്റൈസിന് നേരെ പാർക്കിംഗ് ചൊല്ലി തർക്കത്തിന് പിന്നാലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഏതാനും ദിവസങ്ങൾക്കു മുമ്പ് പാർക്കിംഗിനെ ചൊല്ലി തർക്കം ഉണ്ടായ കടയാണ് ആക്രമണത്തിന് ഇരയായത്. സിസിടിവി കേന്ദ്രീകരിച്ച് പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.പാറശ്ശാല ഗാന്ധി പാർക്കിന് സമീപത്ത് പ്രവർത്തിക്കുന്ന രാജാറാണി ടെക്സ്റ്റൈൽസിലും, ഇവരുടെ സഹോദര സ്ഥാപനമായ അലിഫ് ടെക്സ്റ്റൈയിൽസിലുമാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ സിസിടിവി തകർത്ത ശേഷമാണ് കട ആക്രമിച്ചത്.

ആയുബ്ഖാന്റെ ഉടമസ്ഥതയിലുള്ള രാജാറാണി ടെക്സ്റ്റൈൽസിനു മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച അടിപിടി ഉണ്ടായിരുന്നു. പട്ടാളക്കാരായ സിനുവിനെയും സഹോദരൻ സിഞ്ചുവിനെയും മർദ്ദിച്ചതുമായി ബന്ധപ്പെട് കടയുടമ ആയുബ്ഖാനും, മകൻ അലിഖാനും റിമാന്റിലാണ്.

പുലർച്ചെ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി സിസിടിവി തകർത്ത ശേഷമാണ് കടയുടെ കണ്ണാടി ചില്ലുകൾ അടിച്ചു തകർത്തത്. ആയുബ്ഖാന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായതായി പാറശ്ശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *