തിരുവനന്തപുരം: പ്രഗത്ഭ വയലിൻ വിദ്വാനും വാഗ്ഗേയകാരനും,സംഗീതഗുരുവും, AIR
സ്റ്റാഫ് ആർട്ടിസിറ്റുമായിരുന്ന
ബി.ശശികുമാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബവും ശിഷ്യരും ചേർന്ന് രൂപീകരിക്കുന്ന “ബി.ശശികുമാർ ഫൗണ്ടേഷന്റെ ഉദ്ഘാടനം മേയ് 17 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു. ബി.സതീഷ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി മുഖ്യാതിഥി ആയിരിക്കും. പ്രസ്തുത ചടങ്ങിൽ ‘ചന്ദ്രപോതർ’ എന്ന പേരിൽ രചിച്ചു ചിട്ടപ്പെടുത്തിയകൃതികൾപ്രസിദ്ധീകരിക്കുന്നതിനായി കൃതികളുടെ മാനുസ്ക്രിപ്റ്റ് ശ്രീകുമാരൻ
തമ്പികേരളസംഗീതനാടകഅക്കാദമിപ്രതിനിധിക്ക് കൈമാറും.
ട്രിവാൻഡ്രം മ്യൂസിക് ഫ്രട്ടേർണിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ജി.വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, ടി.എം.എഫ്. പ്രസിഡന്റ് വിവേകാനന്ദൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം
നടത്തും.
ചടങ്ങിനു മുന്നോടിയായി വൈകിട്ട് 3
മുതൽ ഗുരു ബി.ശശികുമാറിന്റെ ശിഷ്യർ ഒരുക്കുന്ന വൃന്ദവാദ്യവും, അദ്ദേഹത്തിന്റെ ശാസ്ത്രീയ, ഭക്തി, ലളിത ഗാന കൃതികൾ ഉൾപ്പെടുത്തിയിട്ടുള്ള സംഗീതാർച്ചനയും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.