ബ്യൂറോ ചീഫ്, മെട്രോ എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ തുടങ്ങിയ മേഖല കളിലും ശ്രീജൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ചില കേസുകൾക്ക് നിർണായക വഴിതിരിവാകുന്ന റിപ്പോർട്ടുകളിലൂടെ ശ്രീജൻ ശ്രദ്ധ നേടിയിട്ടുണ്ട്.കോളിളക്കം സൃഷ്ടിക്കുകയും, കേരളത്തിൽ ഏറെ ചർച്ചയാവുകയും ചെയ്ത സിസ്റ്റര്‍ അഭയാ കേസ്, കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്, സിപിഎം വിഭാഗീയതയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഇവയൊക്കെ രാഷ്ട്രീയ കേരളത്തിൽ ചൂടുള്ള ചര്‍ച്ചകളായി .അന്വേഷണാത്മക റിപ്പോര്‍ട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ശ്രീജനെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ കൃഷ്ണമൂര്‍ത്തി അവാര്‍ഡ്, എറണാകുളം പ്രസ്ക്ലബിന്റെ സി വി പാപ്പച്ചന് പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.