അപേക്ഷ നൽകിയിട്ട് 6മാസത്തിലേറെയായി,ലോൺ കിട്ടാത്തതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുപ്പ് സമരം നടത്തി യുവാവ്1 min read

22/6/22

തിരുവനന്തപുരം :അപേക്ഷ സമർപ്പിച്ച് 6മാസത്തിലേറെയായിട്ടും ലോൺ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി യുവാവ്. കാരാംകോട്ട്കോണം സ്വദേശിയായ രാജേഷ് ആണ് സമരം നടത്തുന്നത്.

തിരുമല യൂണിയൻ ബാങ്കിൽ 2021ഡിസംബർ 8 -)0 തിയതി പ്രധാനമന്ത്രി .ആവാസ് യോജന ലോണിനായി അപേക്ഷ കൊടുത്തു.എന്നാൽ ജൂൺ 22,ആയിട്ടും ലോൺ കിട്ടാത്തതിനെ തുടർന്നാണ് തിരുമല യൂണിയൻ ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.. VSDP. കാട്ടാക്കട നിയോജകമണ്ഡലം മുൻ പ്രസിഡന്റാണ് രാജേഷ്കാരാംകോട്ട്കോണം.

Leave a Reply

Your email address will not be published. Required fields are marked *