കോട്ടയം തുഷാറിന്, BDJS സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും1 min read

കോട്ടയം :കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോൺഗ്രസ്‌ സ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ NDA യിലെ പ്രബല ഘടക കക്ഷിയായ BDJS സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും.BDJS കോട്ടയം , ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.

കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയില്‍ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ചാലക്കുടിയില്‍ എസ്‌എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയില്‍ ബൈജു കലാശാലയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റില്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകള്‍ പുറത്ത് വന്നിരുന്നു.

ഉടുമ്പൻ ചോല മുൻ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫൻ്റെ പേരും ഇടുക്കി സീറ്റില്‍ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയില്‍ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതിന് ശേഷം ഉച്ചയോടെ കോട്ടയത്ത് സ്ഥാനാർഥികളെ ഔദോഗികമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *