ചിക്കനില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നതിന്റെ ഗുണങ്ങള്‍1 min read

ചിക്കന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ബീഫും മട്ടനും കഴിക്കാത്തവര്‍ പോലും ചിക്കന്‍ വിഭവങ്ങള്‍ സാധാരണ രീതിയിൽ ശീലമാക്കാറുള്ള ഭക്ഷണകാര്യമാണ്.

  ചിക്കനോട് കൂടുതല്‍ പ്രീയം സ്ത്രീകളും പെണ്‍കുട്ടികളുമാണ്  കാണിക്കുന്നത്. നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നത് പതിവാണെങ്കിലും ഇതിന്റെ നേട്ടങ്ങളും ഗുണങ്ങളും എന്താണെന്ന് പലര്‍ക്കുമറിയില്ല.

വിറ്റാമിന്‍ ‘സി’ യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നതാണ് നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ നീര് ഉപയോഗിക്കാന്‍ കാരണം. ചിക്കന്‍ ഫ്രൈയോടൊപ്പവും ബട്ടര്‍ ചിക്കനോടൊപ്പവുമാണ് കൂടുതലായും നാരങ്ങനീര് ഉള്‍പ്പെടുത്തുന്നത് തന്നെ.

നാരങ്ങ നീര് ചിക്കന്‍ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നതോടെ ദഹനം വേഗത്തിലാക്കുകയും സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം തടയാനും, ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നാരങ്ങയ്ക്ക് സാധിക്കുന്നു. നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുമ്പോൾ  ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഇതുമൂലം കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *