വണ്ണം കുറയ്ക്കുന്നത് മുതൽ ദഹനം വരെ; ഇഞ്ചി ചായയുടെ ഗുണങ്ങള്‍ അറിയാം1 min read

ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന സംയുക്തം ശരീരത്തിന് വളരെ നല്ലതാണ്.

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും വരെ ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് സഹായിക്കുന്നു.

 ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങളെ പറ്റി അറിയാം

ദിവസവും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

അനാരോഗ്യകരമായ ദഹനവ്യവസ്ഥ കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍‌ വളരെ നല്ലതാണ്.

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവ മെറ്റബോളിസം വര്‍ധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു പാനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *