തിരുവനന്തപുരം :ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ പ്രദീപിന് ആദരവൊരുക്കി സഹപാഠികൾ.മോഡൽ സ്കൂളിലെ സഹപാഠികളാണ് തങ്ങളുടെ പ്രിയ സുഹൃത്തിന്റെ നേട്ടത്തിന് ആദരവ് നൽകിയത്.
ആരോഗ്യമേഖല- ചാരിറ്റി മേഖല എന്നിവയിലുള്ള പ്രവർത്തനങ്ങൾ പ്രധാന മായും, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങളെയും കൂടി പരിഗണിച്ചാണ് RCC റേഡിയോഡയഗ്നോസ്സിസ്സ് വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ആയ ശ്രീ S പ്രദീപിന് ഭാരത് സേവക് സമാജിന്റെ (ബി എസ് എസ് ) ദേശീയ പുരസ്കാരം നൽകിയത്.
സോജു ടി.ജി, മധു എസ്, രാജുനാരായണൻ,ബൈജു
,സുധീർ (വൈറ്റ് ഡമർ),സുൽഫിക്കർ,
സജിത്ത്,പ്രദീപ്,സുരേഷ്,ബാലച്ചന്ദ്രൻ,ആൻഡ്രൂസ്,ദിലീപ് എസ് സുരേഷ് ബാബു വി പി,മാനുവൽ,ബിജു,സതീഷ് ചന്ദ്രൻ,സുരേഷ് കുമാർ,എസ്.കെ,കൃഷ്ണകുമാർ,സാഹുജി,
സുനിൽ(പിഎഫ്),സജനചന്ദ്രൻ,വിനീഷ്,രാജശേഖരൻ,വിനോദ് കുമാർ,പത്മനാഭൻ തമ്പി,ബാബുഅയ്യർ,ജി എസ് കൃഷ്ണൻ,ഷാജി, പ്രകാശ്,ശ്രീകുമാർ,സഞ്ജീവ് എസ് യു തുടങ്ങിയ സുഹൃത്തുക്കളുടെ സ്നേഹാദരവ് സസന്തോഷം സ്വീകരിക്കുന്നുവെന്നും, പ്രവർത്തങ്ങളിൽ മികവ് പുലർത്താൻ ഊർജം പകരുന്നതാണ് സുഹൃത്തുക്കൾ നൽകിയ ആദരവെന്നും പ്രദീപ് പറഞ്ഞു.
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.