ഗോകുലം ഗോപാലന് ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡ്‌1 min read

10/2/23

എൻ.സി.പി ദേശീയ കലാസംസ്ക്യതിയുടെ ഈ വർഷത്തെ ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. പഴശ്ശിരാജ, 19-ാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര ചിത്രങ്ങളും, നിരവധി മികച്ച ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചതിനാണ് ഗോഗുലം ഗോപാലനെ ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡിനായി തിരഞ്ഞെടുത്തത്. 25000 രൂപയും പ്രസക്തി പത്രവുമാണ് സമ്മാനിക്കുന്നത്.മാർച്ച് 6-ന് വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന കലാഭവൻ മണി അനുസ്മരണവും, അവാർഡ് ദാന ചടങ്ങിലുമാണ് പുരസ്ക്കാരം നൽകുന്നതെന്ന് ചെയർമാൻ മമ്മി സെഞ്ച്വറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *