23/4/23
വാരണപ്പള്ളി കൊച്ചു പിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിൻ്റെയും മകളായി 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയാൽനിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി.1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നു. 1936-ൽ കോളേജുവിട്ടശേഷം 17 വർഷം വീട്ടമ്മയായി കഴിഞ്ഞു.1954-ൽ തിരുവിതാംകൂറിൽ നിന്ന് ആദ്യ വനിതാ രാജ്യസഭാംഗമായി. പാർലമെൻ്റ് സമ്മേളനങ്ങൾക്ക് ഡൽഹിയിലേയ്ക്കും ഇൻഡ്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ. അടുക്കളയിൽ നിന്നു പാർലമെൻ്റിലേയ്ക്ക്. എന്ന ആത്മകഥ രണ്ടു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തി. ഒന്നാം ഭാഗത്തിന് 1961-ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഓർമ്മകളിലെ നെഹ്റു, രൂപാന്തരങ്ങൾ (പരിഭാഷ) എന്നിവ മറ്റ് കൃതികൾ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ഏ.പി.ഉദയഭാനു ഭർത്താവ്. 5 മക്കൾ 1983 ഏപ്രിൽ 23-ാം തീയതി അന്തരിച്ചു.