26/9/23
തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു .
സനധാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ കൂട്ടായ്മയും ചേർന്നാണ് ‘കടമ ‘എന്ന ഈ സൗജന്യ ഭക്ഷ്യ വിതരണ പദ്ധതി നടത്തുന്നത്. അമ്മ തന്നുവിട്ട നന്മ എന്ന പൈതൃകം തുളുമ്പുന്ന ഈ വാക്കിനെ അനുവർഥമാകും വിധമാണ് ബിഗ് ഫ്രണ്ട്സ് കടമ സങ്കടിപ്പിക്കുന്നത്. ഓരോ വീട്ടിൽ നിന്നും തയാറാക്കി നല്ല തൂശനിലയിൽ പൊതിഞ്ഞ ഈ ഭക്ഷണ പൊതികൾ ബിഗ് ഫ്രണ്ട്സ് കൂട്ടായ്മയിലെ സഹോദരങ്ങൾ പോയി ശേഖരിച്ച് മെഡിക്കൽ കോളേജിലെ സാധു രോഗികൾക്കും കൂട്ടിരിപ്പ്ക്കർക്കുമായി വിതരണം ചെയ്യുന്നു.
ഇത്തവണ NSS മാർ ഇവാനിയോസ് കോളേജ് നിരമൺകര, ഗൗരീശപട്ടം കുടുംബശ്രീ, ആദി ഇൻസ്റ്റിറ്റ്യൂട്ട് പിന്നെ ബിഗ് ഫ്രണ്ട്സിലെ സഹോദരങ്ങൾ എന്നിവർ തന്ന സ്നേഹത്തിൽ പൊതിഞ്ഞ 230 ഓളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. കഴിഞ്ഞ ആഴ്ച ബിഗ് ഫ്രണ്ട്സ് പായസമേള എന്ന പദ്ധതി വിജയകരമായി നടത്തിയിരുന്നു. 2018 ദുരിതാശ്വാസത്തിന് ഒന്നുകൂടിയ താണ് ബിഗ് ഫ്രണ്ട്സ് എന്ന ഈ സൗഹൃദ കൂട്ടായ്മ. അർബുദ രോഗികൾക്ക് തികച്ചും സൗജന്യമായി താമസവും ആഹാരവും നൽകുന്ന ഒരു സ്നേഹ ഭവനമാണ് സനാഥാലയം.
വരും മാസങ്ങളിൽ
ഒട്ടനവധി പദ്ധതികൾ ബിഗ് ഫ്രണ്ട്സ് കൂട്ടായ്മ തയ്യാറാക്കി കൊണ്ടിരിക്കുക യാണെന്ന് ബിഗ് ഫ്രണ്ട്സ് ക്യാപ്റ്റൻമാർ അറിയിച്ചു.