ഗുജറാത്ത് :തിരഞ്ഞെടുപ്പിന് മുൻപേ സൂറത്തിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു.
ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയുടെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് ബിജെപി മണ്ഡലത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിവരം ബിജെപി യൂണിറ്റ് ചീഫ് സിആർ പാട്ടീലാണ് അറിയിച്ചത്.
‘സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യത്തെ താമര സമ്മാനിച്ചിരിക്കുകയാണ്. സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഞങ്ങളുടെ സ്ഥാനാർത്ഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തതിന് ഞാൻ അഭിനന്ദിക്കുന്നു’- സിആർ പാട്ടില്‍ എക്സില്‍ കുറിച്ചു.